ഇന്നസെന്റ് 'പിന്തിരിപ്പന്‍'; 'സ്ത്രീ വിരുദ്ധ നിലപാടുള്ള ഒരാളെ വീണ്ടും ഇടതുപക്ഷം സ്ഥാനാര്‍ത്ഥിയാക്കുന്നത് എന്ത് സന്ദേശമാണ് നല്‍കുക'

കടുത്ത സ്ത്രീ വിരുദ്ധ നിലപാട് സ്വീകരിച്ച ഒരാളെ വീണ്ടും ഇടതു പക്ഷം സ്ഥാനാര്‍ഥി ആക്കുന്നത് പൊതു സമൂഹത്തിനു എന്തു സന്ദേശമാണ് നല്‍കുന്നത് എന്ന കാര്യത്തില്‍ തികഞ്ഞ അത്ഭുതം ഉണ്ട്
ഇന്നസെന്റ് 'പിന്തിരിപ്പന്‍'; 'സ്ത്രീ വിരുദ്ധ നിലപാടുള്ള ഒരാളെ വീണ്ടും ഇടതുപക്ഷം സ്ഥാനാര്‍ത്ഥിയാക്കുന്നത് എന്ത് സന്ദേശമാണ് നല്‍കുക'


കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്നസെന്റിന് ഇടതുപക്ഷം വീണ്ടും സീറ്റ് നല്‍കുന്നതിനെതിരെ വിമര്‍ശനവുമായി സംവിധായകന്‍ ഡോ. ബിജു. സ്ത്രീ വിരുദ്ധ നിലപാട് സ്വീകരിച്ച ഒരാളെ വീണ്ടും ഇടതു പക്ഷം സ്ഥാനാര്‍ഥി ആക്കുന്നത് പൊതു സമൂഹത്തിനു എന്തു സന്ദേശമാണ് നല്‍കുന്നതെന്ന് ബിജു ചോദിക്കുന്നു. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സംവിധായകന്റെ വിമര്‍ശനം. 

മലയാള സിനിമയിലെ ഒരു നടി ആക്രമിക്കപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട് കടുത്ത സ്ത്രീ വിരുദ്ധ നിലപാടുകള്‍ ആണ് മലയാള സിനിമാ താരങ്ങളുടെ സംഘടന ആയ അമ്മ പുലര്‍ത്തിയിരുന്നത്. നടനും ആ സംഘടനയുടെ മുന്‍ പ്രസിഡന്റ്‌റ് കൂടിയായ ഒരു ഇടത് പക്ഷത്തെ എം.പി ഈ വിഷയത്തില്‍ സ്വീകരിച്ച നിലപാട് തീര്‍ത്തും പിന്തിരിപ്പനും കുറ്റാരോപിതന് പിന്തുണ നല്‍കുന്നതും ആയിരുന്നെന്നും ബിജു ഫേസ്ബുക്കിലിട്ട കുറിപ്പില്‍ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം

സമകാലിക കേരളത്തില്‍ ഇടതു പക്ഷം ഏറെ പ്രതീക്ഷകള്‍ നല്‍കുന്നുണ്ട് ഒട്ടേറെ കാര്യങ്ങളില്‍. ലിംഗ സമത്വം , സ്ത്രീ പക്ഷ കാഴ്ചപ്പാടുകള്‍ തുടങ്ങിയ ഇടങ്ങളില്‍ വലിയ നിലപാടുകള്‍ തന്നെയാണ് ഇടത് പക്ഷം ഉയര്‍ത്തിയത്. മലയാള സിനിമയിലെ ഒരു നടി ആക്രമിക്കപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട് കടുത്ത സ്ത്രീ വിരുദ്ധ നിലപാടുകള്‍ ആണ് മലയാള സിനിമാ താരങ്ങളുടെ സംഘടന ആയ എ എം എം എ പുലര്‍ത്തിയിരുന്നത്. നടനും ആ സംഘടനയുടെ മുന്‍ പ്രസിഡന്റ്‌റ് കൂടിയായ ഒരു ഇടത് പക്ഷത്തെ എം പി ഈ വിഷയത്തില്‍ സ്വീകരിച്ച നിലപാട് തീര്‍ത്തും പിന്തിരിപ്പനും കുറ്റാരോപിതന് പിന്തുണ നല്‍കുന്നതും ആയിരുന്നു. ദേശീയ ശ്രദ്ധ നേടിയ ഈ വിഷയത്തില്‍ ഇടത് പക്ഷത്തെ പ്രതിനിധീകരിക്കുന്ന ഒരു ജനപ്രതിനിധി എന്നത് പോലും മറന്ന് കടുത്ത സ്ത്രീ വിരുദ്ധ നിലപാട് സ്വീകരിച്ച ഒരാളെ വീണ്ടും ഇടതു പക്ഷം സ്ഥാനാര്‍ഥി ആക്കുന്നത് പൊതു സമൂഹത്തിനു എന്തു സന്ദേശമാണ് നല്‍കുന്നത് എന്ന കാര്യത്തില്‍ തികഞ്ഞ അത്ഭുതം ഉണ്ട്....
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com