ഐപിഎസ് ഉ​ദ്യോ​ഗസ്ഥയുടെ മാല പൊട്ടിക്കാൻ ശ്രമം; മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു

പ്രഭാത സവാരിക്കിടെയാണ് ഉദ്യോ​ഗസ്ഥയുടെ മാല പൊട്ടിക്കാൻ പ്രതി ശ്രമിച്ചത്
ഐപിഎസ് ഉ​ദ്യോ​ഗസ്ഥയുടെ മാല പൊട്ടിക്കാൻ ശ്രമം; മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു

തിരുവനന്തപുരം: വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച മോഷ്ടാവിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. പ്രഭാത സവാരിക്കിടെയാണ് ഉദ്യോ​ഗസ്ഥയുടെ മാല പൊട്ടിക്കാൻ പ്രതി ശ്രമിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യമങ്ങളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്.  പ്രതിയെക്കുറിച്ചറിയാവുന്നവർ ഫോർട്ട് അസിസ്റ്റന്‍റ് കമ്മീഷണർക്ക് വിവരം കൈമാറണണെന്ന് പൊലീസ് അറിയിച്ചു.

ഇന്നലെ രാവിലെയാണ് പ്രഭാത സവാരിക്കിറങ്ങിയ വനിതാ ഐപിഎസ് ട്രെയ്നിയുടെ മാല പൊട്ടിക്കാനുള്ള ശ്രമം നടന്നത്. ബൈക്കിലെത്തിയ മോഷ്ടാവ് തിരുവല്ലത്ത് വെച്ച് മാല പൊട്ടിക്കാൻ ശ്രമം നടത്തുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com