'ഭാര്യയെ നിരന്തരം വിളിച്ചു; ആത്മഹത്യയിലും പങ്ക്'; സിപിഎം ജില്ലാ സെക്രട്ടറിക്കെതിരെ പരാതി

യുവതിയുടെ മരണത്തില്‍ സിപിഎം വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ്
'ഭാര്യയെ നിരന്തരം വിളിച്ചു; ആത്മഹത്യയിലും പങ്ക്'; സിപിഎം ജില്ലാ സെക്രട്ടറിക്കെതിരെ പരാതി

കല്‍പ്പറ്റ: യുവതിയുടെ മരണത്തില്‍ സിപിഎം വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ്. കഴിഞ്ഞ 21നു ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ വൈത്തിരി സ്വദേശിയുടെ ഭര്‍ത്താവാണ് ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കിയത്. പരാതിക്കുപിന്നില്‍ ഗൂഢാലോചനയെന്ന് സിപിഎം ജില്ലാ നേതൃത്വം പ്രതികരിച്ചു.

കഴിഞ്ഞ മാസം ഇരുപത്തിയൊന്നിനാണ് വൈത്തിരി പൂക്കോട്ടുള്ള വാടകവീട്ടില്‍ യുവതിയെ ആത്മഹത്യചെയ്ത നിലയില്‍ കാണപ്പെട്ടത്. മരണത്തില്‍ ദുരുഹതയുണ്ടന്നും സി പി എം ജില്ലാ സെക്രട്ടറി ഉള്‍പ്പെടെ പ്രദേശവാസികളായ മറ്റു നാലുപേരുടെ പങ്ക് അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. തന്റെ ഭാര്യ ആത്മഹത്യ ചെയ്യാനുള്ള കാരണങ്ങളൊന്നും നിലവില്ല. ഭാര്യയെ ജില്ലാ സെക്രട്ടറി നിരന്തരം ഫോണ്‍ വിളിച്ച് ശല്യം ചെയ്യുന്നത് പതിവായിരുന്നു. മരണം സംഭവിച്ച സ്ഥലം പരിശോധിച്ചാല്‍ ഇത് കൊലപാതകമണെന്ന് സംശയം തോന്നുമെന്നും പരാതിയില്‍ പറയുന്നുണ്ട്.

ഇവര്‍ ഒരുമിച്ച് തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍പോയിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. ഗഗാറിന്‍ ഭീഷണിപ്പെടുത്തിയെന്ന് ഭാര്യ പറഞ്ഞിരുന്നു. യുവതി ആദ്യം ഉപയോഗിച്ച ഫോണിലെ സിം കാര്‍ഡ് ഗഗാറിന്‍ ഊരിവാങ്ങിയെന്നും പരാതിയിലുണ്ട്.

പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കാന്‍ പൊലീസ് തയ്യറായില്ലെന്നും  രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ജില്ലാ സെക്രട്ടറി കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായും ഇയാള്‍ ആരോപിക്കുന്നു. ഭര്‍ത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഡിവൈ എസ് പി തലത്തില്‍ മൊഴിയെടുത്തതായി പൊലീസ് പറഞ്ഞു. അതേ സമയം ജില്ലാ സെക്രട്ടറിക്കെതിരായ പരാതി കെട്ടിച്ചമച്ചതാണെന്നും ഏത് അന്വേഷണത്തെ നേരിടാന്‍ പാര്‍ട്ടി തയ്യറാണെന്നും സി.പിഎം ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com