ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു; കുടുംബത്തെ വന്‍അപകടത്തില്‍ നിന്ന് രക്ഷിച്ച് അഞ്ചാം ക്ലാസുകാരന്‍

ഫേയ്‌സ്ബുക്കിലൂടെ ലഭിച്ച അറിവാണ് ഈ പത്ത് വയസുകാരന് ആത്മധൈര്യം നല്‍കിയത്
ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു; കുടുംബത്തെ വന്‍അപകടത്തില്‍ നിന്ന് രക്ഷിച്ച് അഞ്ചാം ക്ലാസുകാരന്‍

മാവേലിക്കര; ഗ്യാസ് സിലിണ്ടര്‍ തീപിടിച്ചുണ്ടായ അപകടത്തില്‍ നിന്ന് വീട്ടുകാരെ രക്ഷിച്ച് അഞ്ചാം ക്ലാസുകാരന്‍. ആലപ്പുഴ ചുനക്കരയിലാണ് സംഭവമുണ്ടായത്. അമ്മയുടെ വീട്ടില്‍ വിരുന്നിനു വന്ന കിച്ചാമണി എന്ന അഖിലാണ് അമ്മുമ്മയുടെയും കൈക്കുഞ്ഞിന്റേയും അഞ്ചുപേരുടെയും ജീവന്‍ രക്ഷിച്ചത്. ഫേയ്‌സ്ബുക്കിലൂടെ ലഭിച്ച അറിവാണ് ഈ പത്ത് വയസുകാരന് ആത്മധൈര്യം നല്‍കിയത്. 

ചുനക്കരയിലെ കോമല്ലൂര്‍ പ്രീതാലയം വീട്ടില്‍ അമ്മിണി (67) അടുക്കളയില്‍ ഗ്യാസ് അടുപ്പ് കത്തിക്കുമ്പോള്‍ തീ പടര്‍ന്നു പിടിക്കുകയായിരുന്നു. പെട്ടെന്ന് റെഗുലേറ്റര്‍ ഓഫ് ചെയ്തിട്ടും തീ അണഞ്ഞില്ല. അമ്മൂമ്മയുടെ നിലവിളികേട്ട് വീടിന്റെ മുമ്പിലിരുന്ന് കളിച്ചു കൊണ്ടിരുന്ന അഖില്‍ അടുക്കളയിലേക്ക് ഓടി വരുമ്പോള്‍ തീ ആളിപ്പടരുന്നതാണ് കണ്ടത്. ഉടന്‍ തന്നെ അടുക്കളയില്‍ കിടന്ന തുണി വെള്ളത്തില്‍ മുക്കി കത്തി കൊണ്ടിരുന്ന ഗ്യാസ് സിലണ്ടറിന്റെ മുകളില്‍ ഇട്ട് തീയണയ്ക്കുകയായിരുന്നു.

മാമന്റെ ഫെയ്‌സ്ബുക്കില്‍ ഫയര്‍ സ്‌റ്റേഷനിലെ ഫയര്‍മാന്‍ കുട്ടികള്‍ക്ക് ക്ലാസ്സ് എടുക്കുന്നത് കണ്ടിരുന്നു. ഈ അറിവാണ് തീയണയ്ക്കാന്‍ പ്രചോദനമായതെന്ന് കിച്ചാ മണി പറയുന്നു. മുതുകുളം സന്തോഷ് ഭവനത്തില്‍ സജിയുടെയും പ്രീതയുടെയും ഇളയ മകനാണ് അഖില്‍. മുതുകുളം എസ്എന്‍എംയുപി സ്‌കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com