ടിവി പൊട്ടിത്തെറിച്ച് തീപിടുത്തം; കുടുംബാംഗങ്ങള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ടിവി പൊട്ടിത്തെറിച്ച് തീപിടുത്തം; കുടുംബാംഗങ്ങള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ടെലിവിഷനിലേക്കുള്ള 'സെറ്റ് ടോപ്പ് ബോക്‌സി'ല്‍ നിന്ന് ഷോര്‍ട്ട് സര്‍ക്യൂട്ട് ആയതാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 

കൊച്ചി: വീട്ടിലെ ടിവി പൊട്ടിത്തെറിച്ച് തീപിടുത്തമുണ്ടായി. മരട് തുരുത്തി ക്ഷേത്രത്തിന് സമീപമാണ് സംഭവം. മൂന്നുനില വീട്ടിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് ടിവിയും മേശയും പൂര്‍ണ്ണമായും കത്തിനശിച്ചു. അഞ്ചാം വാര്‍ഡില്‍ പാട്ടുപറമ്പില്‍ സുരേഷ് ബാബുലാലിന്റെ വീട്ടില്‍ വ്യാഴാഴ്ച 12 മണിയോടെയാണ് തീപിടുത്തമുണ്ടായത്. 

ഈ വീടിന്റെ മുകളിലത്തെ നിലയില്‍ നഗരസഭാ അങ്കണവാടി പ്രവര്‍ത്തിക്കുന്നുണ്ട്. താഴത്തെ നിലയിലായിരുന്നു തീ പടര്‍ന്നത്. വീട്ടില്‍ തീ ആളുന്നത് കണ്ട് എത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥരുടെ അവസരോചിത ഇടപെടലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ക്ക് കാരണമാകാതിരുന്നത്. 

തൃപ്പൂണിത്തുറയില്‍ നിന്നും ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ടെലിവിഷനിലേക്കുള്ള 'സെറ്റ് ടോപ്പ് ബോക്‌സി'ല്‍ നിന്ന് ഷോര്‍ട്ട് സര്‍ക്യൂട്ട് ആയതാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com