വീട്ടമ്മ മരച്ചില്ല തലയില്‍ വീണ് മരിച്ചു, സംഭവം പുല്ല് ചെത്തി മരച്ചുവട്ടില്‍ വിശ്രമിക്കുന്നതിന് ഇടയില്‍

പറമ്പിലെ റബര്‍ മരങ്ങള്‍ കഴിഞ്ഞ ദിവസം മുറിച്ചിരുന്നു. അതിന്റെ ചില്ലകളില്‍ ഒന്ന് മരത്തിന് മുകളില്‍ തങ്ങി നിന്നത് വീട്ടമ്മയുടെ മേല്‍ വീഴുകയായിരുന്നു
വീട്ടമ്മ മരച്ചില്ല തലയില്‍ വീണ് മരിച്ചു, സംഭവം പുല്ല് ചെത്തി മരച്ചുവട്ടില്‍ വിശ്രമിക്കുന്നതിന് ഇടയില്‍

ചെറുതോണി: മരച്ചുവട്ടില്‍ ഇരുന്ന് വിശ്രമിക്കുകയായിരുന്ന വീട്ടമ്മ തലയില്‍ മരച്ചില്ല വീണ് മരിച്ചു. ഭൂമിയാകുളം തൊട്ടിയില്‍ തങ്കച്ചന്റെ ഭാര്യ എല്‍സി(51) ആണ് മരിച്ചത്. പുല്ല് മുറിച്ച് കഴിഞ്ഞ് വീശ്രമിക്കുന്നതിന് ഇടയിലായിരുന്നു അപകടം. 

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30ടെയാണ് സംഭവം. വീടിനു സമീപത്തെ പുരയിടത്തില്‍ ഭര്‍ത്താവിനൊപ്പം പുല്ലുചെത്തുന്നതിനും വിറക് ശേഖരിക്കുന്നതിനുമായി വീട്ടമ്മ പോയിരുന്നു. ചെത്തിയ പുല്ലിലെ ഒരുകെട്ട് വീട്ടില്‍കൊണ്ടുവയ്ക്കാന്‍ ഭര്‍ത്താവിന് നല്‍കിയതിന് ശേഷം എല്‍സി മരച്ചുവട്ടിലിരുന്ന് വിശ്രമിക്കുമ്പോഴാണ് സംഭവം. 

പറമ്പിലെ റബര്‍ മരങ്ങള്‍ കഴിഞ്ഞ ദിവസം മുറിച്ചിരുന്നു. അതിന്റെ ചില്ലകളില്‍ ഒന്ന് മരത്തിന് മുകളില്‍ തങ്ങി നിന്നത് വീട്ടമ്മയുടെ മേല്‍ വീഴുകയായിരുന്നു. ഭര്‍ത്താവ് വീട്ടില്‍ പോയി തിരികെ എത്തിയപ്പോള്‍ ഭാര്യ അബോധാവസ്ഥയില്‍ കിടക്കുന്നതാണ് കണ്ടത്. ഉടനെ മെഡിക്കല്‍ കോളെജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com