എ​റ​ണാ​കു​ളം-​ആ​ല​പ്പു​ഴ റൂ​ട്ടിൽ നാല്  പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ റദ്ദാക്കി, ട്രെയിനുകൾ പിടിച്ചിടും; നടപടി ഏപ്രിൽ 14വരെ 

കു​മ്പ​ളം -തു​റ​വൂ​ർ പാ​ത​യി​ൽ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​നാ​ലാണ് റദ്ദാക്കൽ
എ​റ​ണാ​കു​ളം-​ആ​ല​പ്പു​ഴ റൂ​ട്ടിൽ നാല്  പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ റദ്ദാക്കി, ട്രെയിനുകൾ പിടിച്ചിടും; നടപടി ഏപ്രിൽ 14വരെ 

കൊ​ച്ചി: എ​റ​ണാ​കു​ളം-​ആ​ല​പ്പു​ഴ റൂ​ട്ടിലുള്ള നാ​ലു പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ളുടെ സ​ർ​വീ​സ് ഇന്നലെ മു​ത​ൽ റ​ദ്ദാ​ക്കി. കു​മ്പ​ളം -തു​റ​വൂ​ർ പാ​ത​യി​ൽ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഈ മാസം 14 വ​രെ റ​ദ്ദാ​ക്ക​ൽ തു​ട​രു​മെ​ന്ന് റെ​യി​ൽ​വേ അ​റി​യി​ച്ചു. 

എ​റ​ണാ​കു​ളം-​കാ​യം​കു​ളം പാ​സ​ഞ്ച​ർ (56381), കാ​യം​കു​ളം-​എ​റ​ണാ​കു​ളം പാ​സ​ഞ്ച​ർ (56382), കൊ​ല്ലം-​എ​റ​ണാ​കു​ളം പാ​സ​ഞ്ച​ർ (66302), എ​റ​ണാ​കു​ളം-​കൊ​ല്ലം പാ​സ​ഞ്ച​ർ (66303) എ​ന്നിവയാണ് റ​ദ്ദാ​ക്കി​യ​ത്. 

ചില ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിടുമെന്നും റെയിൽവെ അധികൃതർ അറിയിച്ചു. കാ​യം​കു​ളം-​എ​റ​ണാ​കു​ളം പാ​സ​ഞ്ച​ർ (56380) ചേ​ർ​ത്ത​ല​യ്ക്കും തു​റ​വൂ​രി​നു​മി​ട​യി​ൽ 70 മി​നി​റ്റ് പി​ടി​ച്ചി​ടും. അ​ഞ്ച്,ഏ​ഴ്, 12, 14 തീ​യ​തി​ക​ളി​ൽ ഛണ്ഡീ​ഗ​ഡ്-​കൊ​ച്ചു​വേ​ളി സ​ന്പ​ർ​ക്ക്ക്രാ​ന്തി എ​ക്സ്പ്ര​സ് (12218) കുമ്പളം സ്റ്റേ​ഷ​നി​ൽ 25 മി​നിറ്റും പി​ടി​ച്ചി​ടും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com