ഏഴ് വയസുകാരന് മർദനമേറ്റ സംഭവം; ഹൈക്കോടതി സ്വമേധയാ കേസെടുത്തു

തൊടുപുഴയിൽ കുട്ടിക്ക് ക്രൂര മർദനമേറ്റ സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു
ഏഴ് വയസുകാരന് മർദനമേറ്റ സംഭവം; ഹൈക്കോടതി സ്വമേധയാ കേസെടുത്തു

കൊച്ചി: തൊടുപുഴയിൽ കുട്ടിക്ക് ക്രൂര മർദനമേറ്റ സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചീഫ് ജസ്റ്റിസിനയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേസ് തിങ്കളാഴ്ച കോടതി പരി​ഗണിക്കും. 

തൊടുപുഴയില്‍ രണ്ടാനച്ഛന്റെ ക്രൂര മര്‍ദ്ദനത്തിന് ഇരയായാണ് ഏഴ് വയസുകാരൻ അതീവ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട് ഒരാഴ്ച പിന്നിട്ടിട്ടും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുട്ടിയുടെ ജീവന്‍ നിലനിറുത്തിയിരിക്കുന്നത്. ആരോ​ഗ്യനില മാറ്റമില്ലാതെ തുടരുകയാണ്. വെന്റിലേറ്ററിന്റെ സഹയത്താൽ ജീവൻനിലനിർത്തിയ കുട്ടിയുടെ അവസ്ഥ ​ഗുരുതരമായി തന്നെ തുടരുകയാണ്. 

കുട്ടിയുടെ തലച്ചോറിന്റെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ച നിലയിലാണ്. എന്നാല്‍ മറ്റ് അവയവങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ വെന്റിലേറ്ററില്‍ തന്നെ തുടരാന്‍ അനുവദിക്കാനാണ് മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനം. ഏഴ് വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ചതിന് പുറമെ ലൈംഗികാതിക്രമങ്ങള്‍ക്കും വിധേയനാക്കിയതായി വൈദ്യ പരിശോധനയില്‍ തെളിഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com