ഡിവൈഎഫ്‌ഐക്കാരെ  പൊലീസ്‌ വേഷത്തില്‍ നിര്‍ത്തി; ശബരിമല വിശ്വാസ സംരക്ഷണത്തിനായി ഏതറ്റംവരെ പോകുമെന്ന് അമിത് ഷാ

ശബരിമല വിശ്വാസികള്‍ക്കൊപ്പം പാറപോലെ ഉറച്ചുനിന്ന് തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കാന്‍ രാജ്യത്തെ ബിജെപി പ്രവര്‍ത്തകര്‍ ഉണ്ടാകും
ഡിവൈഎഫ്‌ഐക്കാരെ  പൊലീസ്‌ വേഷത്തില്‍ നിര്‍ത്തി; ശബരിമല വിശ്വാസ സംരക്ഷണത്തിനായി ഏതറ്റംവരെ പോകുമെന്ന് അമിത് ഷാ

തൃശൂര്‍: കേരളത്തിലെ പിണറായി സര്‍ക്കാര്‍ സുപ്രീം കോടതി വിധിയുടെ മറപിടിച്ച് ഇവിടുത്തെ ഭക്തജനങ്ങളെ അതിക്രമിക്കുകയായിരുന്നെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കേരളത്തില്‍ രണ്ടായിരത്തിലധികം കേസുകളിലായി പാര്‍ട്ടിയുടെ മുപ്പതിനായിരം പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കിയിരിക്കുകയാണെന്ന് അമിത് ഷാ  പറഞ്ഞു. തൃശൂരില്‍ സുരേഷ് ഗോപിയുടെ തെരഞ്ഞടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.

ബിജെപി -ആര്‍എസ്എസ് പ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച് കേസില്‍ ഉള്‍പ്പെടുത്തുന്ന സിപിഎം സര്‍ക്കാരിനോട് ഒരു കാര്യം ചോദിക്കുകയാണ്. കോടതിയുടെ നിരവധി വിധികള്‍ സര്‍ക്കാരിന് മുന്നിലുണ്ട്. എന്തുകൊണ്ട് ശബരിമലയുടെ കാര്യത്തില്‍ മാത്രം ഭക്തര്‍ക്കെതിരായ നിലപാട് എടുക്കുന്നു. ശബരിമല വിശ്വാസികള്‍ക്കൊപ്പം പാറപോലെ ഉറച്ചുനിന്ന് തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കാന്‍ രാജ്യത്തെ ബിജെപി പ്രവര്‍ത്തകര്‍ ഉണ്ടാകും. അതുകൊണ്ടാണ് തെരഞ്ഞടുപ്പ് പ്രകടനപത്രികയില്‍ ശബരിമലയിലെ വിശ്വാസങ്ങള്‍, അചാരങ്ങള്‍ പൂജാവിധികള്‍ പൂര്‍ണമായി സംരക്ഷിക്കുമെന്ന് പറഞ്ഞതെന്ന് അമിത് ഷാ പറഞ്ഞു.  

ശബരിമല പ്രക്ഷോഭകാലത്ത് ഡിവൈഎഫഐക്കാരെ പൊലീസ് വേഷത്തില്‍ നിര്‍ത്തി ശബരിമല സമരത്തെ തകര്‍ക്കാനാണ് സര്‍ക്കാരും സിപിഎമ്മും ശ്രമിച്ചത്.  ശബരിമലയിലെ പരിശുദ്ധിയും പാവനതുയം നശിപ്പിക്കാന്‍ ഏതുകോണില്‍ നിന്ന്  ശ്രമം നടത്തിയാലും അതിനെ ബിജെപി എതിര്‍ക്കും. വിശ്വാസം സംരക്ഷിക്കാന്‍ ഏതറ്റം വരെ പോകുമെന്നും അമിത് ഷാ പറഞ്ഞു.

മോദിയുടെ നേതഡത്വത്തില്‍ മാത്രമെ മുന്നോട്ട് പോകാനാകൂ. 5 വര്‍ഷത്തിനിടെ എന്‍ഡിഎ കേരളത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ഒട്ടേറെയാണ്. ദേശീയ പാതയുടെ വികസനത്തിനായി 64,000 കോടിയുടെ  വികസനത്തിനായി മോദി സര്‍ക്കാര്‍ ചെയതത്. വിഴിഞ്ഞം പദ്ധതിക്കായി 25,000 കോടി കേരളത്തിന് നല്‍കി. സാഗര്‍മാല പദ്ധതിയുടെ ഭാഗമായി 27 പദ്ധതികളുടെ ഭാഗമായി 16,000 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കിയത്.രണ്ട് റയില്‍ പാതകള്‍ കേരളത്തിനായി നല്‍കി. ഗ്രാമീണ മേഖലയിലെ റോഡിനായി 1204 പദ്ധതികകള്‍ നടപ്പാക്കി. പാലക്കാട് ഐഐടിക്കായി 1000 കോടി രൂപ അനുവദിച്ചു. പാലക്കാട് റയില്‍വെയുടെ

യുപിഎ സര്‍ക്കാരിന്റെ കാലത്ത് കേരളത്തിന് ലഭിച്ചതെങ്കില്‍ 45,393 കോടി രൂപയാണ് കേരളത്തിന് അനുവദിച്ചത്. എന്‍ഡിഎ  സര്‍ക്കാര്‍ അനുവദിച്ചത് അതിന്റെ രണ്ട് ഇരട്ടിയാണ്. കേരളത്തിന്റെ വികസനത്തിനായി രണ്ട് ലക്ഷം കോടിയോളം രൂപയാണ് കഴിഞ്ഞ അഞ്ച്് വര്‍ഷം നല്‍കിത്. ഇത് ശരിയായ വിധത്തില്‍ ഉപയോഗിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും അമിത് ഷാ പറഞ്ഞു. കേരളത്തിലെ പ്രളയവുമായി ബന്ധപ്പെട്ട അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ കഴിവ് ഇല്ലായ്മ വിളിച്ചുപറയുന്നതാണ്. അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ ഒരു കാര്യം കൂടി പറയുന്നു കേന്ദവിഹിതം ഉപയോഗിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു. റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ചാല്‍ ഒരു നിമിഷം പോലും തുടരാനുളള അധികാരം പിണറായിക്ക് ഇല്ലെന്നും അമിത് ഷാ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com