ആംബുലന്‍സും ലോറിയും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് പരിക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th April 2019 12:50 AM  |  

Last Updated: 19th April 2019 01:13 AM  |   A+A-   |  

ACCIDENT

 

കൊല്ലം: കൊല്ലത്ത് ആംബുലന്‍സും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്. കല്ലുവാതിക്കലാണ് അപകടമുണ്ടായത്. ആംബുലന്‍സ് ഡ്രൈവറുടെ നില ഗുരുതരമാണ്. കരുനാഗപ്പള്ളിയില്‍ നിന്നും തിരുവനന്തപുരം എസ് എ ടി ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലന്‍സ് എതിരേ വന്ന പാചക വാതക ടാങ്കറുമായി ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.