ഹൈബിയുടെ ഭൂരിപക്ഷം 50,000 കടക്കും; 80,000 വരെ എത്താമെന്നും യുഡിഎഫ് അവലോകന യോഗം

ഹൈബിയുടെ ഭൂരിപക്ഷം 50,000 കടക്കും; 80,000 വരെ എത്താമെന്നും യുഡിഎഫ് അവലോകന യോഗം
ഹൈബിയുടെ ഭൂരിപക്ഷം 50,000 കടക്കും; 80,000 വരെ എത്താമെന്നും യുഡിഎഫ് അവലോകന യോഗം

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന്‍ ചുരുങ്ങിയത് അന്‍പതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിക്കുമെന്ന് മുന്നണി നേതൃയോഗത്തിന്റെ അവലോകന യോഗത്തില്‍ കണക്കുകൂട്ടല്‍. ഹൈബിയുടെ ഭൂരിപക്ഷം എണ്‍പതിനായിരം വരെ എത്താമെന്നും യുഡിഎഫ് വിലയിരുത്തുന്നു.

പറവൂര്‍ നിയമസഭാ മണ്ഡലത്തില്‍നിന്നു മാത്രം ഹൈബി ഈഡനു പതിനൊന്നായിരം വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്നാണ് അവിടെ നിന്നുള്ള നേതാക്കള്‍ അവലോകന യോഗത്തില്‍ അവകാശപ്പെട്ടത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫി നഷ്ടപ്പെട്ട തൃപ്പൂണിത്തുറയില്‍ ഹൈബിക്കു മൂവായിരം വോട്ടിന്റെ മേല്‍ക്കൈ ഉണ്ടാവുമെന്നാണ് നേതാക്കള്‍ കണക്കുകൂട്ടുന്നത്.

കൊച്ചിയില്‍ യുഡിഎഫിന് ഇരുപതിനായിരം മുതല്‍ 28,000 വോട്ടിന്റെ ഭൂരിപക്ഷം നേടാനാവുമെന്ന് നേതാക്കള്‍ പറയുന്നു. ഹൈബി സിറ്റിങ് എംഎല്‍എയായ എറണാകുളത്ത് പന്ത്രണ്ടായിരം വോട്ടിന്റെ ഭൂരിപക്ഷമാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹൈബിയുടെ ഭൂരിപക്ഷം 22,000 വോട്ട് ആയിരുന്നു.

തൃക്കാക്കര, വൈപ്പിന്‍ മണ്ഡലങ്ങളിലും വ്യക്തമായ മേല്‍ക്കൈ നേടാനാവുമെന്ന് യുഡിഎഫ് നേതാക്കള്‍ പറയുന്നു. ചുരുങ്ങിയത് അന്‍പതിനായിരം വോട്ടിന്റെ വിജയം ഹൈബിക്കുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭൂരിപക്ഷം എണ്‍പതിനായിരം വരെ എത്താമെന്നും നേതാക്കള്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com