വസ്തുതകൾ പരിശോധിച്ചാണ് കള്ള വോട്ട് കണ്ടെത്തിയത്; സിപിഎമ്മിന് മറുപടിയുമായി ടിക്കാറാം മീണ

കള്ള വോട്ട് വിവാദത്തിൽ സിപിഎം ആരോപണത്തിന് മറുപടിയുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ
വസ്തുതകൾ പരിശോധിച്ചാണ് കള്ള വോട്ട് കണ്ടെത്തിയത്; സിപിഎമ്മിന് മറുപടിയുമായി ടിക്കാറാം മീണ

തിരുവനന്തപുരം: കള്ള വോട്ട് വിവാദത്തിൽ സിപിഎം ആരോപണത്തിന് മറുപടിയുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. തെരഞ്ഞെടുപ്പ് ഓഫീസർ രാഷ്ട്രീയ പ്രചാരണത്തിന്‍റെ ഭാഗമായി പ്രവർത്തിക്കുന്നുവെന്ന സിപിഎം ആരോപണത്തിനാണ്  ടിക്കാറാം മീണ മറുപടി നൽകിയത്. 

കള്ള വോട്ട് നടന്നെന്ന കണ്ണൂർ ജില്ലാ കലക്ടറുടെ റിപ്പോർട്ട് വസ്തുതാപരമായി പഠിച്ചാണ് കണ്ടെത്തിയത്. ഇതേത്തുടർന്നാണ് നടപടിക്ക് ശുപാർശ ചെയ്തത്. പക്ഷപാതമില്ലാതെയാണ് താൻ എന്നും പ്രവർത്തിച്ചിട്ടുള്ളത്. തനിക്കെതിരായ രാഷ്ട്രീയ പരാമർശം വേദനിപ്പിച്ചതായും ടിക്കാറാം മീണ പറഞ്ഞു. കള്ള വോട്ട് താൻ ഒറ്റയ്ക്ക് കണ്ടെത്തിയതല്ല. വസ്തുതകൾ പരിശോധിച്ച് മാത്രമാണ് തീരുമാനങ്ങൾ എടുത്തത്. പഞ്ചായത്തംഗത്തിന് എതിരെ നടപടി ശുപാർശ ചെയ്യാൻ മാത്രമേ തനിക്കാകൂ എന്നും അത് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

കള്ളവോട്ട് ചെയ്തതിലൂടെ പഞ്ചായത്തംഗം ചെയ്തത് ഗുരുതര കുറ്റകൃത്യമാണ്. അതിനെതിരെ നടപടിയുമാവശ്യമാണ്. ഇനി തീരുമാനമെടുക്കേണ്ടത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും പന്ത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കോർട്ടിലാണെന്നും മീണ കൂട്ടിച്ചേർത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com