ശ്രീറാമിന് ഡയാലിസിസ് നടത്തിയിട്ടില്ല; കടുത്ത മാനസിക സമ്മര്‍ദ്ദത്തിലെന്ന് മെഡിക്കല്‍ ബോര്‍ഡ്

ശ്രീറാമിന് പുറമെ കാണുന്ന തരത്തിലുള്ള പരുക്കുകള്‍ ഇല്ലെന്നും ആന്തരികാവയങ്ങള്‍ക്ക് പരുക്കുണ്ടോയെന്നറിയാന്‍ സ്‌കാനിങ് ഫലത്തിനായി കാത്തിരിക്കുകയാണെന്നും മെഡിക്കല്‍ ബോര്‍ഡ്
ശ്രീറാമിന് ഡയാലിസിസ് നടത്തിയിട്ടില്ല; കടുത്ത മാനസിക സമ്മര്‍ദ്ദത്തിലെന്ന് മെഡിക്കല്‍ ബോര്‍ഡ്

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ മെഡിക്കല്‍ കോളജ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ഐസിയുവില്‍ റിമാന്റില്‍ കഴിയുന്ന ശ്രീറാം കടുത്ത മാനസിക സമ്മര്‍ദ്ദത്തിലെന്ന് മെഡിക്കല്‍ ബോര്‍ഡിന്റെ നിഗമനം. ശ്രീരാമിന് പുറമെ കാണുന്ന തരത്തിലുള്ള പരുക്കുകള്‍ ഇല്ലെന്നും ആന്തരികാവയങ്ങള്‍ക്ക് പരുക്കുണ്ടോയെന്നറിയാന്‍ സ്‌കാനിങ് ഫലത്തിനായി കാത്തിരിക്കുകയാണെന്നും മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കി. 

മള്‍ട്ടി സ്‌പെഷ്യാലിറ്റി ഐസിയുവില്‍ 72 മണിക്കൂര്‍ നിരീക്ഷണത്തില്‍ തുടരും. അടുത്ത മെഡിക്കല്‍ ബുള്ളറ്റിന്‍ വന്നതിന് ശേഷം മാത്രമെ മറ്റുള്ള തീരുമാനങ്ങള്‍ ഉണ്ടാവു. അതേസമയം സ്വകാര്യ ആശുപത്രിയില്‍ വെച്ച ഡയാലിസിസിന് വിധേയമായതായി സൂചനയില്ലെന്നും ശ്രീറാമിന് മാനസികാരോഗ്യവിദഗ്ധന്റെ സേവനം ഉറപ്പാക്കുമെന്നും മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചു. 

ഇന്നലെ വൈകീട്ടാണ് സ്വകാര്യ ആശുപത്രിയില്‍ നിന്നും ശ്രീറാമിനെ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്, സ്വകാര്യ ആശുപത്രിയില്‍ ആഡംബര സൗകര്യങ്ങളോടെ ചികിത്സയില്‍ കഴിയുന്നത് വ്യാപകമായ വിമര്‍ശനത്തിനും പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. മെഡിക്കല്‍ കോളജിലെ പൊലീസ് സെല്ലിലേക്ക് ആദ്യം മാറ്റിയെങ്കിലും പിന്നീട് സര്‍ജിക്കല്‍ ഐസിയുവിലേക്കും മള്‍ട്ടി സെപ്ഷ്യാലിറ്റി ഐസിയുവിലേക്കും മാറ്റിയത് വീണ്ടും വിമര്‍ശനത്തിന് ഇടയാക്കി. ശ്രീറാമിന് വീണ്ടും വഴിവിട്ട സൗകര്യങ്ങള്‍ ലഭിക്കുന്നതായാണ് ആക്ഷേപം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com