പൗരത്വ ഭേദഗതി നിയമത്തിനെതിരേ സമരം ചെയ്ത കെഎസ് യു പ്രവര്‍ത്തകര്‍ക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ മര്‍ദനം; പരാതി

റോഡ് ഉപരോധം കഴിഞ്ഞ് കൊളജിലെത്തിയ വിദ്യാര്‍ത്ഥികളാണ് മര്‍ദനത്തിന് ഇരയായത്
പൗരത്വ ഭേദഗതി നിയമത്തിനെതിരേ സമരം ചെയ്ത കെഎസ് യു പ്രവര്‍ത്തകര്‍ക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ മര്‍ദനം; പരാതി

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച കെഎസ്‌യു പ്രവര്‍ത്തകരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി. റോഡ് ഉപരോധം കഴിഞ്ഞ് കൊളജിലെത്തിയ വിദ്യാര്‍ത്ഥികളാണ് മര്‍ദനത്തിന് ഇരയായത്. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് ലോ കൊളജിലാണ് സംഭവം. 

പൗരത്യ ഭേദഗതി നിയമത്തിനെതിരെ ലോ കോളേജ് വിദ്യാര്‍ത്ഥികള്‍ സംയുക്തമായി റോഡ് ഉപരോധിച്ചിരുന്നു. ഉപരോധത്തിലേക്ക് എസ്എഫ്‌ഐയെ ക്ഷണിച്ചെങ്കിലും പങ്കെടുത്തില്ല. തുടര്‍ന്ന് ഉപരോധം കഴിഞ്ഞ് കൊളജിലേക്ക് കയറിയ ത്രിവത്സര എല്‍എല്‍ബിയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചതായാണ് പരാതി. കൊളജില്‍ വെച്ചും പുറത്ത് വാടക വീട്ടില്‍ വെച്ചും വിദ്യാര്‍ത്ഥികളെ മര്‍ദിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. 

പരിക്കേറ്റ സൗദ്, സഫുവാന്‍, ഹാരി എന്നിവരെ ബീച്ച് ആശുപുത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ത്ഥികളെ കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രനും എംപി എം കെ രാഘവനും സന്ദര്‍ശിച്ചു. എന്നാല്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള പ്രശ്‌നമാണിതെന്നും എസ്എഫ്‌ഐയ്ക്ക് സംഭവത്തില്‍ പങ്കില്ലെന്നും എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി അതുല്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com