'മോദിയായാലും പിണറായിയായാലും ശരി', ഫാസിസം 'ഫാസിസം' തന്നെ; ദീപാ നിശാന്തിന്റെ കുറിപ്പ്

പിണറായി സര്‍ക്കാരിനെ വിമര്‍ശിച്ച് സംസാരിച്ചപ്പോള്‍ സ്വന്തം അഭിപ്രായം  വീട്ടില്‍ പോയി പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞായിരുന്നു സിപിഎമ്മിന്റെ പ്രതിഷേധം
'മോദിയായാലും പിണറായിയായാലും ശരി', ഫാസിസം 'ഫാസിസം' തന്നെ; ദീപാ നിശാന്തിന്റെ കുറിപ്പ്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ചതിന്റെ പേരില്‍ ജാമിയ മിലിയ വിദ്യാര്‍ത്ഥിനി അയിഷ റെന്നയ്‌ക്കെതിരെ സിപിഎം നടത്തിയ പ്രതിഷേധത്തില്‍ പ്രതികരണവുമായി കേരളവര്‍മ്മ കോളജ് അധ്യാപിക ദീപാ നിശാന്ത്. 'മതതീവ്രവാദികളോളം അപകടകാരികളായ ആളുകള്‍ വേറെയില്ല എന്നാണ് ബോധ്യം. പക്ഷേ ഒരു പൊതുവേദിയില്‍ ക്ഷണിക്കപ്പെട്ട ഒരതിഥി സംസാരിക്കുന്നത് തങ്ങളാഗ്രഹിക്കുന്നതു പോലെയായിരിക്കണമെന്നു പറയുന്നത് ഫാസിസം തന്നെയാണ്. ഒരു ജനാധിപത്യരാഷ്ട്രത്തില്‍ ആരും വിമര്‍ശനാതീതരല്ല. അതിപ്പോ മുഖ്യമന്ത്രിയായാലും ശരി പ്രധാനമന്ത്രിയായാലും ശരി.'- ദീപാ നിശാന്ത് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പിണറായി സര്‍ക്കാരിനെ വിമര്‍ശിച്ച് അയിഷ റെന്ന സംസാരിച്ചപ്പോള്‍ സ്വന്തം അഭിപ്രായം  വീട്ടില്‍ പോയി പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞായിരുന്നു സിപിഎമ്മിന്റെ പ്രതിഷേധം.  മലപ്പുറം കൊണ്ടോട്ടിയില്‍ ഇന്നലെ നടന്ന പൊതുപരിപാടിയില്‍ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തി പിണറായി സര്‍ക്കാര്‍ ജയിലില്‍ വച്ച വിദ്യാര്‍ത്ഥികളെ വിട്ടയ്ക്കണം എന്ന അയിഷയുടെ വാക്കുകളാണ് സിപിഎമ്മിനെ പ്രകോപിപ്പിച്ചത്.

ദീപാ നിശാന്തിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്


മതതീവ്രവാദികളോളം അപകടകാരികളായ ആളുകള്‍ വേറെയില്ല എന്നാണ് ബോധ്യം.. പക്ഷേ ഒരു പൊതുവേദിയില്‍ ക്ഷണിക്കപ്പെട്ട ഒരതിഥി സംസാരിക്കുന്നത് തങ്ങളാഗ്രഹിക്കുന്നതു പോലെയായിരിക്കണമെന്നു പറയുന്നത് ഫാസിസം തന്നെയാണ്.ഒരു ജനാധിപത്യരാഷ്ട്രത്തില്‍ ആരും വിമര്‍ശനാതീതരല്ല. അതിപ്പോ മുഖ്യമന്ത്രിയായാലും ശരി പ്രധാനമന്ത്രിയായാലും ശരി.

തര്‍ക്കങ്ങള്‍ക്കിടയില്‍ വിഷയം വിടരുത്.

പൗരത്വഭേദഗതിനിയമമാണ് വിഷയം!

അത് മുങ്ങിപ്പോകരുത്..

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com