അത് വ്യാജ വാര്‍ത്ത, ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചിട്ടില്ല;  തൊഴില്‍ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് സിയാല്‍

നിലവില്‍ സിയാലിലോ ഉപസ്ഥാപനങ്ങളിലോ ഒഴിവില്ല. ഒഴിവുണ്ടായാല്‍ പത്രങ്ങളില്‍ പ്രസിദ്ധീകരിക്കുമെന്നും ഓണ്‍ലൈന്‍ അപേക്ഷകള്‍മാത്രമേ ഉണ്ടാവുകയുള്ളൂവെന്നും അധികൃതര്‍ പറയുന്നു
അത് വ്യാജ വാര്‍ത്ത, ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചിട്ടില്ല;  തൊഴില്‍ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് സിയാല്‍


കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്തുള്ള പരസ്യങ്ങള്‍ വ്യാജമാണെന്ന് സിയാല്‍. വ്യാജ റിക്രൂട്ടിങ് ഏജന്‍സികളാണ് ഇത്തരം പരസ്യങ്ങള്‍ നല്‍കുന്നത്. ഇത്തരം പ്രചാരണങ്ങളില്‍ വഞ്ചിതരാവരുതെന്നും എല്ലാ ഒഴിവുകളും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ശേഷമേ നിയമനം നടത്തൂവെന്നും അധികൃതര്‍ വ്യക്തമാക്കി.

ഫേസ്ബുക്ക് പേജിലൂടെയാണ് സിയാല്‍ അധികൃതര്‍ ഇക്കാര്യം അറിയിച്ചത്.നിലവില്‍ സിയാലിലോ ഉപസ്ഥാപനങ്ങളിലോ ഒഴിവില്ല. ഒഴിവുണ്ടായാല്‍ പത്രങ്ങളില്‍ പ്രസിദ്ധീകരിക്കുമെന്നും ഓണ്‍ലൈന്‍ അപേക്ഷകള്‍മാത്രമേ ഉണ്ടാവുകയുള്ളൂവെന്നും അധികൃതര്‍ പറയുന്നു. ഇത്തരം വാഗ്ദാനങ്ങള്‍ നല്‍കി സാമ്പത്തിക തട്ടിപ്പ് നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും സിയാല്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com