ഒരു ദിവസത്തെ ശമ്പളം ജവാൻമാരുടെ കുടുംബങ്ങൾക്ക്; ആദരവുമായി  ഐപിഎസ് ഉദ്യോ​ഗസ്ഥർ

ഒരുദിവസത്തെ ശമ്പളം സ്വമേധയാ നൽകുന്നത് സമാഹരിച്ച് ജവാൻമാരുടെ കുടുംബങ്ങളിൽ എത്തിക്കും. ഇതിനായി പ്രതിരോധ വകുപ്പുമായി ചേർന്ന് പദ്ധതി
ഒരു ദിവസത്തെ ശമ്പളം ജവാൻമാരുടെ കുടുംബങ്ങൾക്ക്; ആദരവുമായി  ഐപിഎസ് ഉദ്യോ​ഗസ്ഥർ

തിരുവനന്തപുരം: പുൽവാമയിലെ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങൾക്ക് ഒരു ദിവസത്തെ ശമ്പളം നൽകുമെന്ന് കേരളത്തിലെ ഐപിഎസ് ഓഫീസർമാർ അറിയിച്ചു. അസോസിയേഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യസുരക്ഷയ്ക്കായി ജീവൻ ബലിയർപ്പിച്ച ധീരജവാൻമാരോടുള്ള ആദരമർപ്പിച്ചാണ് തീരുമാനം.

 ഒരുദിവസത്തെ ശമ്പളം സ്വമേധയാ നൽകുന്നത് സമാഹരിച്ച് ജവാൻമാരുടെ കുടുംബങ്ങളിൽ എത്തിക്കും. ഇതിനായി പ്രതിരോധ വകുപ്പുമായി ചേർന്ന് പദ്ധതി ആവിഷ്കരിക്കാനും അസോസിയേഷൻ തീരുമാനിച്ചു.

ജവാൻമാരുടെ കുടുംബാം​ഗങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പ്രമുഖർ നേരത്തെ രം​ഗത്തെത്തിയിരുന്നു. സൈനികരുടെ മക്കളുടെ വിദ്യാഭ്യാസം എന്ത് വില കൊടുത്തും പൂർത്തീകരിക്കണമെന്ന് മുൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാ​ഗ് ആവശ്യപ്പെട്ടിരുന്നു. അമിതാഭ് ബച്ചൻ നേരത്തേ സൈനികരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വാ​ഗ്ദാനം ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com