കാസര്‍കോട് ഇരട്ടക്കൊലപാതകം: കേസ് സിബിഐക്ക് വിടാന്‍ പിണറായിക്ക് ധൈര്യമുണ്ടോയെന്ന് കെ സുധാകരന്‍

കാസര്‍കോട് നടന്നത് സിപിഎമ്മിന്റെ സ്ഥിരം ശൈലിയിലുള്ള കൊലപാതകമാണ്. പ്രത്യേക പരിശീലനം ലഭിച്ചവരാണ് കൊലപാതകം ചെയ്തത്
കാസര്‍കോട് ഇരട്ടക്കൊലപാതകം: കേസ് സിബിഐക്ക് വിടാന്‍ പിണറായിക്ക് ധൈര്യമുണ്ടോയെന്ന് കെ സുധാകരന്‍

കൊച്ചി: കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിന്റെ അന്വേഷണം സിബിഐയ്ക്ക് നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ധൈര്യമുണ്ടോയെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. കൊലപാതകത്തിന്റെ ഗൂഡാലോചനയില്‍ പ്രാദേശിക സിപിഎം നേതാക്കളുടെ പങ്ക് വ്യക്തമാണ്. കേരള പൊലീസ് അന്വേഷണം ഒരിക്കലും ഗൂഡാലോചനയില്‍ എത്തില്ലെന്നും കെ സുധാകരന്‍ ആരോപിച്ചു. 

കാസര്‍കോട് നടന്നത് സിപിഎമ്മിന്റെ സ്ഥിരം ശൈലിയിലുള്ള കൊലപാതകമാണ്. പ്രത്യേക പരിശീലനം ലഭിച്ചവരാണ് കൊലപാതകം ചെയ്തത്. മനുഷ്യന് ചിന്തിക്കാന്‍ കഴിയുന്നതിന് അപ്പുറത്തേക്കുള്ള ക്രൂരതയാണ് കൊല്ലപ്പെട്ടവരോട് ചെയ്തതെന്നും കെ സുധാകരന്‍ പറഞ്ഞു. പൊലീസിന് ഭീഷണിയെക്കുറിച്ച് വിവരമുണ്ടായിരുന്നുവെന്നും എന്നാല്‍ ഒന്നും ചെയ്തില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.

സിപിഎമ്മിന് ആയുധം താഴെ വയ്ക്കാന്‍ പറ്റില്ലെന്നും താലിബാന്‍ പോലും ലജ്ജിക്കുന്ന ക്രൂരതയാണ് കാസര്‍കോട് നടന്നതെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു. കൊലപാതകികള്‍ക്ക് കൃത്യമായ ആയുധ പരിശീലനം ലഭിച്ചവരാണെന്നും കെ സുധാകരന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com