കൊലയ്ക്ക് ശേഷം പ്രതികള്‍ എത്തിയത് പാര്‍ട്ടി ഓഫീസില്‍?; വെട്ടിപ്പരിക്കേല്‍പ്പിച്ച പ്രധാന ആയുധം കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമാക്കി

കഴിഞ്ഞ ദിവസം പിടിച്ചെടുത്തിയ കാറില്‍ ഫോറന്‍സിക് പരിശോധന നടത്തി. ഇതില്‍ നിന്ന് രക്തക്കറയും വാഹനം ഇടിച്ചതിന്റെ തെളിവും ലഭിച്ചിട്ടുണ്ട്
കൊലയ്ക്ക് ശേഷം പ്രതികള്‍ എത്തിയത് പാര്‍ട്ടി ഓഫീസില്‍?; വെട്ടിപ്പരിക്കേല്‍പ്പിച്ച പ്രധാന ആയുധം കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമാക്കി

കാസര്‍കോട്‌; പെരിയ ഇരട്ടക്കൊലപാതകത്തിന് ശേഷം പ്രതികള്‍ നേരെ എത്തിയത് പാര്‍ട്ടി ഓഫീസിലേക്കെന്ന് സൂചന. പ്രതികള്‍ സഞ്ചരിച്ചിരുന്ന വാഹനങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. ഒരു കാറും ജീപ്പും വാനും കൂടി പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം പിടിച്ചെടുത്തിയ കാറില്‍ ഫോറന്‍സിക് പരിശോധന നടത്തി. ഇതില്‍ നിന്ന് രക്തക്കറയും വാഹനം ഇടിച്ചതിന്റെ തെളിവും ലഭിച്ചിട്ടുണ്ട്. 

കൂടാതെ ശരത്തിനേയും കൃപേഷിനേയും വെട്ടിപ്പരിക്കേല്‍പ്പിച്ച പ്രധാന ആയുധം കണ്ടെത്താനുള്ള ശ്രമവും ഊര്‍ജിതമാക്കി. കൊലപാതകവുമായി ബന്ധപ്പെട്ട് കൂൂടുതല്‍ പേരെ കസ്റ്റഡിയിലിടുക്കാനുള്ള നീക്കം നടക്കുകയാണ്. 

അതിനിടെ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാൻ സർക്കാർ ആലോചിക്കുന്നുണ്ട്. യുഡിഎഫ് നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഉന്നയിക്കുന്നതിനിടയിലാണ് ക്രൈം ബ്രാഞ്ചിന് കൈമാറുന്നത്. 

കേസില്‍ ഇന്ന് കൂടുതല്‍ അറസ്റ്റുണ്ടായേക്കുമെന്നാണ് സൂചന. ഇന്നലെ അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകനന്‍ സജി ജോര്‍ജിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കൊലയാളി സംഘം സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവറായിരുന്നു സജി. ഇരട്ടക്കൊലക്കേസില്‍ പിതാംബരന് ശേഷം അറസ്റ്റിലാവുന്നന രണ്ടാമത്തെ ആളാണ്. പ്രാദേശിക സി പി എം പ്രവര്‍ത്തകനായ സജിക്ക് മുഖ്യപ്രതി പീതാംബരനുമായി നല്ല അടുപ്പമുണ്ട്. ഇയാള്‍ സിപിഎമ്മിന്റെ സജീവപ്രവര്‍ത്തകന്‍ കൂടിയാണ്.

സജിയെ കൂടാതെ മറ്റ് അഞ്ച് പേര്‍ കൂടി നിലവില്‍ ഇരട്ടക്കൊലയുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലുണ്ട്. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്നും കൊലപാതകത്തില്‍ പങ്കാളിത്തം ഉറപ്പിക്കുന്ന മുറയ്ക്ക് അറസ്റ്റ് ചെയ്യുമെന്നുമാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com