ഇലക്ട്രിക് ബസുകള്‍ നാളെ നിരത്തില്‍ ; കൊച്ചിയിലും തിരുവനന്തപുരത്തും പത്തുബസുകള്‍ വീതം ; സമയക്രമം ഇപ്രകാരം

തിരുവനന്തപുരത്തും എറണാകുളത്തുമായാണ് പത്ത് ഇലക്ട്രിക് ബസ്സുകള്‍ നാളെ മുതല്‍ സര്‍വ്വീസ് തുടങ്ങുന്നത്
ഇലക്ട്രിക് ബസുകള്‍ നാളെ നിരത്തില്‍ ; കൊച്ചിയിലും തിരുവനന്തപുരത്തും പത്തുബസുകള്‍ വീതം ; സമയക്രമം ഇപ്രകാരം

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസ്സുകളിലേക്ക് മാറുന്നു. ആദ്യഘട്ടമെന്ന നിലയില്‍ നാളെ മുതല്‍ പത്ത് ഇലക്ട്രിക് ബസ്സുകള്‍ സര്‍വ്വീസ് ആരംഭിക്കും. തിരുവനന്തപുരത്തും എറണാകുളത്തുമായാണ് പത്ത് ഇലക്ട്രിക് ബസ്സുകള്‍ നാളെ മുതല്‍ സര്‍വ്വീസ് തുടങ്ങുന്നത്. 

തിരുവനന്തപുരം നഗരത്തിലും എറണാകുളത്തും നിശ്ചിത റൂട്ടുകളില്‍ ഇലക്ട്രിക് ബസ്സ് സര്‍വ്വീസുണ്ടാകും. മുംബൈ ആസ്ഥാനമായ മഹാവോയേജ് എന്ന കമ്പനിയാണ് കരാറെടുത്തിരിക്കുന്നത്. കിലോമീറ്ററിന് 43.20 രൂപയാണ് വാടക. വൈദ്യുതിയും കണ്ടക്ടറെയും കെഎസ്ആര്‍ടിസി നല്‍കും. 

എറണാകുളം നഗരത്തില്‍ നിന്നും മൂവാറ്റുപുഴ( ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി-നെടുമ്പാശ്ശേരി വഴി), അങ്കമാലി (അരൂര്‍ വഴി), നെടുമ്പാശ്ശേരി( ജെട്ടി മേനക വഴി) നെടുമ്പാശ്ശേരി ( വൈറ്റില-കുണ്ടന്നൂര്‍ വഴി) എന്നിവിടങ്ങളിലേക്ക് സര്‍വീസ് നട
ത്തും. 

രാവിലെ 4 മണി, 4.30, 5.00, 6.00, വൈകീട്ട് 5മണി, 6.00, 7.00, 8.00,9 മണി എന്നീ സമയങ്ങളില്‍ എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്കും, തിരുവനന്തപുരത്ത് നിന്നും ഏറണാകുളത്തേക്കും ( ആലപ്പുഴ വഴി) സര്‍വീസ് നടത്തും. ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ഉണ്ടായിരിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com