ആംബുലന്‍സ് എത്താന്‍ വൈകി ; ആര്‍സിസിയില്‍ ചികിത്സയ്‌ക്കെത്തിയ സ്ത്രീ കുഴഞ്ഞ് വീണ് മരിച്ചു

തമ്പാന്നൂര്‍ റെയില്‍വേസ്റ്റേഷനില്‍ എത്തിയ യാത്രക്കാരന്‍ കുഴഞ്ഞ് വീണ് മരിച്ചു. ട്രെയിനിറങ്ങിയപ്പോള്‍ തന്നെ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
ആംബുലന്‍സ് എത്താന്‍ വൈകി ; ആര്‍സിസിയില്‍ ചികിത്സയ്‌ക്കെത്തിയ സ്ത്രീ കുഴഞ്ഞ് വീണ് മരിച്ചു


തിരുവനന്തപുരം: ആര്‍സിസിയില്‍ ചികിത്സയ്‌ക്കെത്തിയ സ്ത്രീ തമ്പാന്നൂര്‍ റെയില്‍വേസ്റ്റേഷനില്‍ കുഴഞ്ഞ് വീണ് മരിച്ചു. വയനാട് സ്വദേശി പാത്തുമ്മയാണ് മരിച്ചത്. റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ ഇറങ്ങുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

റെയില്‍വേസ്റ്റേഷനിലുണ്ടായിരുന്ന പൊലീസുകാരെ വിവരമറിയിച്ചിട്ടും ആംബുലന്‍സ് എത്താന്‍ വൈകിയെന്നാണ് ഇവരുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. ഹര്‍ത്താല്‍ ആയതിനാല്‍ മറ്റ് വാഹനങ്ങള്‍ ഒന്നും റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ലഭ്യമായില്ലെന്നും പൊലീസ് നിസ്സംഗത കാട്ടിയെന്നും ബന്ധുക്കള്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com