പൊലീസിനെ ആക്രമിച്ചത്, പൊലീസാവാന്‍ കാത്തിരുന്ന ആള്‍; സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് പൊലീസ്

ആശ്രിതനിയമനത്തിനായി നടപടിക്രമങ്ങള്‍ നടക്കുന്നതിനിടയിലാണ് പ്രതിയാകുന്നത്
പൊലീസിനെ ആക്രമിച്ചത്, പൊലീസാവാന്‍ കാത്തിരുന്ന ആള്‍; സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് പൊലീസ്

പൊന്നാനി; ശബരിമല സ്ത്രീ പ്രവേശനത്തിന് പിന്നാലെ സംസ്ഥാനത്തൊട്ടാകെ വ്യാപക അക്രമണങ്ങളാണ് അരങ്ങേറിയത്. പൊലീസിനും മാധ്യമങ്ങള്‍ക്കും എതിരേയാണ് വലിയ രീതിയില്‍ അക്രമണമുണ്ടായത്. ഇതിനോടകം നിരവധി പേര്‍ അറസ്റ്റിലായിക്കഴിഞ്ഞു. പൊലീസിനെ ആക്രമിക്കാന്‍ മുന്‍നിരയിലുണ്ടായിരുന്നവരില്‍ പൊലീസാവാന്‍ കാത്തിരുന്നവരുമുണ്ടായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 

പൊന്നാനിയില്‍ പൊലീസിന് നേരെ അക്രമണം നടത്തിയതിന് അറസ്റ്റിലായ കാഞ്ഞിരമുക്ക് സ്വദേശി നെടുംപുറത്ത് അരുണ്‍കുമാറാണ് (22) പൊലീസില്‍ ആശ്രിതനിയമനത്തിന് കാത്തിരുന്നത്. അരുണ്‍കുമാര്‍ അക്രമത്തിനു മുതിരുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു. ആശ്രിതനിയമനത്തിനായി നടപടിക്രമങ്ങള്‍ നടക്കുന്നതിനിടയിലാണ് പ്രതിയാകുന്നത്. 

എവി ഹൈസ്‌കൂളിനു സമീപം പൊലീസിനു നേരെ നടന്ന ഏറ്റുമുട്ടലിനിടെ അരുണ്‍കുമാര്‍ കല്ലെടുക്കുന്നതിന്റെയും വടികൊണ്ട് അക്രമിക്കാനെത്തുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്. മുഖം പാതി മറച്ചായിരുന്നു ആക്രമണത്തിന് ഒരുങ്ങിയത്. അരുണ്‍കുമാറിനെ കൂടാതെ ആക്രമത്തിനു നേതൃത്വം നല്‍കിയ ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് മാറഞ്ചേരി മുക്കാല അരിയല്ലി സുനില്‍കുമാറിനെയും പൊലീസ് അറസ്റ്റുചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com