പണിമുടക്കില്‍ പങ്കെടുത്തു; അധ്യാപക നേതാവിന്റെ പണി തെറിച്ചു

കേരളപ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പി. ഹരിഗോവിന്ദനാണ് ജോലിയില്‍ നിന്ന് പുറത്തായത്
പണിമുടക്കില്‍ പങ്കെടുത്തു; അധ്യാപക നേതാവിന്റെ പണി തെറിച്ചു

തിരുവനന്തപുരം; സംയുക്ത ട്രേഡ് യൂണിയനുകള്‍ നടത്തുന്ന 48 മണിക്കൂര്‍ പണിമുടക്കില്‍ പങ്കെടുത്ത അധ്യാപക നേതാവിന്റെ പണിപോയി. സൂപ്പര്‍ അന്വേഷന്‍ കാലയളവില്‍ പണിമുടക്കില്‍ പങ്കെടുത്തതാണ് ജോലിപോകാന്‍ കാരണമായത്. കേരളപ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പി. ഹരിഗോവിന്ദനാണ് ജോലിയില്‍ നിന്ന് പുറത്തായത്. 

2018 ല്‍ അദ്ദേഹം വിരമിക്കേണ്ടതായിരുന്നു. എന്നാല്‍ അധ്യായന വര്‍ഷം ആരംഭിച്ച് രണ്ട് മാസം കഴിഞ്ഞാണ് 56 വയസ് പൂര്‍ത്തിയാകുന്നതെങ്കില്‍ സൂപ്പര്‍ അന്വേഷന്‍ പ്രകാരം ആ അധ്യായന വര്‍ഷം അവസാനിക്കുമ്പോള്‍ വിരമിച്ചാല്‍ മതിയാകും. ഈ കാലയളവില്‍ സമരങ്ങളിലോ പ്രതിഷേധങ്ങളിലോ പങ്കെടുത്താല്‍ ജോലിയില്‍ നിന്ന് പുറത്താകും. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. 

സമരത്തില്‍ പങ്കെടുക്കേണ്ടെന്ന് സെറ്റോ ഭാരവാഹികള്‍ ഉപദേശിച്ചെങ്കിലും അദ്ദേഹം പണിമുടക്കിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ദേശിയ പണിമുടക്കില്‍ പങ്കെടുത്തതുകൊണ്ട് ജോലി നഷ്ടമായതില്‍ വിഷമമില്ലെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാരിനെതിരേ പ്രതികരിക്കാനുള്ള അവസരമായി ഇത് ഉപയോഗിക്കാന്‍ കഴിഞ്ഞതിനെ നേട്ടമായി കാണുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com