സാമ്പത്തിക സംവരണ ബില്‍ കേന്ദ്രസര്‍ക്കാരിന്റെ ഇച്ഛാശക്തി തെളിയിച്ചു; അഭിനന്ദനാര്‍ഹമെന്ന് എന്‍എസ്എസ്

ചരിത്രപരവും അഭിനന്ദനാര്‍ഹവുമായ തീരുമാനമാണ് കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടത്. എല്ലാ വിഭാഗങ്ങള്‍ക്കും സാമൂഹ്യ നീതി ഉറപ്പുവരുത്താന്‍ ഇതിലൂടെ കഴിയുമെന്നും സുകുമാരന്‍ നായര്‍
സാമ്പത്തിക സംവരണ ബില്‍ കേന്ദ്രസര്‍ക്കാരിന്റെ ഇച്ഛാശക്തി തെളിയിച്ചു; അഭിനന്ദനാര്‍ഹമെന്ന് എന്‍എസ്എസ്

പെരുന്ന:  മുന്നാക്ക വിഭാഗങ്ങള്‍ക്കായി സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനം അഭിനന്ദനാര്‍ഹമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ചരിത്രപരവും അഭിനന്ദനാര്‍ഹവുമായ തീരുമാനമാണ് കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടത്. എല്ലാ വിഭാഗങ്ങള്‍ക്കും സാമൂഹ്യ നീതി ഉറപ്പുവരുത്താന്‍ ഇതിലൂടെ കഴിയുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. 

ഇച്ഛാ ശക്തിയും നീതിബോധവും തെളിയിക്കുന്നതാണ് മോദി സര്‍ക്കാരിന്റെ ഈ തീരുമാനമെന്നും അരനൂറ്റാണ്ടിലേറെയായി  എന്‍എസ്എസ് സാമ്പത്തിക സംവരണം ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കുന്ന ബില്‍ രാജ്യസഭയും ലോക്‌സഭയും പാസാക്കിയതിന് പിന്നാലെയാണ് എന്‍എസ്എസ് പരസ്യപ്രതികരണം നടത്തിയിരിക്കുന്നത്. വാര്‍ഷിക വരുമാനം എട്ടുലക്ഷത്തില്‍ താഴെയുള്ള , അഞ്ച് ഏക്കറില്‍ കുറവ് ഭൂമിയുള്ള പൊതുവിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് ബില്‍ പ്രകാരം സംവരണം ലഭിക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com