ഭര്‍ത്താവും ഏകമകനും വാഹനാപകടത്തില്‍ മരിച്ചു; വിധിക്ക് മുന്നിലും അമ്മയുടെ വലിയ മനസിന് നന്ദി; അമല്‍ ജീവിക്കും ആ നാലുപേരില്‍

ര്‍ത്താവും ഏകമകനും നഷ്ടപ്പെട്ട നൊമ്പരത്തിനിടയിലും മകന്റെ അവയവങ്ങള്‍ നാല് പേര്‍ക്ക് ദാനം ചെയ്ത് അമ്മയുടെ വലിയ മനസ്
ഭര്‍ത്താവും ഏകമകനും വാഹനാപകടത്തില്‍ മരിച്ചു; വിധിക്ക് മുന്നിലും അമ്മയുടെ വലിയ മനസിന് നന്ദി; അമല്‍ ജീവിക്കും ആ നാലുപേരില്‍

കൊല്ലം: ഭര്‍ത്താവും ഏകമകനും നഷ്ടപ്പെട്ട നൊമ്പരത്തിനിടയിലും മകന്റെ അവയവങ്ങള്‍ നാല് പേര്‍ക്ക് ദാനം ചെയ്ത് അമ്മയുടെ വലിയ മനസ്. കൊല്ലം ശൂരനാട് നോര്‍ത്തില്‍ വിജയശ്രീയുടെ കാരുണ്യത്തിന് മുന്നില്‍ വിധിപോലും തലകുനിക്കുകയാണ്. സംസ്ഥാനത്ത് അവയവദാനങ്ങള്‍ കുറയുന്നതിനിടയിലും 2019 ലെ ആദ്യ ദാതാവായി മാറി വിജയശ്രീയുടെ മകന്‍ അമല്‍ എന്ന ഇരുപത്തൊന്നുകാരന്‍. 

അമലിന്റെ അച്ഛന്‍ രാജന്‍ പിള്ള (58) ഷാര്‍ജ പൊലീസിലെ ജോലിയില്‍ നിന്നു വിരമിച്ച് നാട്ടിലേക്ക് മടങ്ങവെ, മകനും അച്ഛനും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടതാണ് വിജയശ്രീയുടെ ജീവിതത്തെ ഉലച്ചത്. ഭരണിക്കാവ് വച്ച് ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഭര്‍ത്താവ് രാജന്‍പിളള തത്ക്ഷണം മരിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അമലിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടര്‍മാര്‍ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു. അടൂര്‍ ഏനാത്തെ സെന്റ് സിറിയന്‍ കോളേജിലെ രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ത്ഥിയായിരുന്നു അമല്‍.

തുടര്‍ന്ന് മൃതസഞ്ജീവനി പ്രവര്‍ത്തകര്‍ അവയവദാനത്തിന്റെ പ്രസക്തി അറിയിച്ചതോടെ വിജയശ്രീ സമ്മതം മൂളുകയായിരുന്നു. അമലിന്റെ ഒരു വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള രോഗിക്കും ഒരു വൃക്കയും കരളും കിംസില്‍ ചികിത്സയിലുള്ള രണ്ടു രോഗികള്‍ക്കും കോര്‍ണിയ തിരുവനന്തപുരത്തെ കണ്ണാശുപത്രിയിലെ രോഗിക്കും നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com