യാത്രക്കാരന്റെ പിതാവ്​ ഗുരുതരാവസ്ഥയിലെന്ന് സന്ദേശം; ദോഹയിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചുവിളിച്ചു 

ദോഹയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്​സ്​പ്രസിന്റെ വിമാനമാണ് തിരിച്ചുവിളിച്ചത്
യാത്രക്കാരന്റെ പിതാവ്​ ഗുരുതരാവസ്ഥയിലെന്ന് സന്ദേശം; ദോഹയിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചുവിളിച്ചു 

കരിപ്പൂർ: യാത്രക്കാരന്റെ പിതാവ്​ ഗുരുതരാവസ്ഥയിലാണെന്ന സന്ദേശത്തെത്തുടർന്ന് വിമാനം തിരിച്ചുവിളിച്ചു. കോഴിക്കോട്​ വിമാനത്താവളത്തിൽനിന്ന് ദോഹയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്​സ്​പ്രസിന്റെ വിമാനമാണ് തിരിച്ചുവിളിച്ചത്​.  

പേരാ​മ്പ്ര സ്വദേശിയായ യാത്രക്കാരന്റെ പിതാവ് ​ഗുരുതരാവസ്ഥയിലാണെന്ന ഫോൺ സന്ദേശത്തെതുടർന്നാണ്  റൺവേയിൽ പ്രവേശിച്ച വിമാനം തിരിച്ചുവിളിച്ചത്. പിതാവിന്റെ അസുഖവിവരം അറിയിച്ചുള്ള സന്ദേശം ലഭിച്ചതിന് പിന്നാലെ വിഷയം പൈലറ്റിനെ അറിയിക്കുകയും വിമാനം തിരിച്ച്​ പാർക്കിങ്​ ബേയിൽ എത്തിക്കുകയായിരുന്നു.

യാത്രക്കാരൻ ഇറങ്ങി ഒരു മണിക്കൂറിന് ശേഷമാണ് ​ വിമാനം പുറപ്പെട്ടത്​.  11:40ന് പുറപ്പെടേണ്ടിയിരുന്ന വിമാനം ഇതേത്തുടർന്ന് വൈകി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com