ഫെബ്രുവരി നാലുവരെ ട്രെയിൻ ​ഗതാ​ഗത നിയന്ത്രണം 

: കളമശ്ശേരി മുതല്‍ അങ്കമാലി വരെ പാത നവീകരണം നടക്കുന്നതിനാല്‍ 17 മുതല്‍ അടുത്ത മാസം നാലുവരെ ട്രെയിന്‍ ഗതാഗത നിയന്ത്രണം
ഫെബ്രുവരി നാലുവരെ ട്രെയിൻ ​ഗതാ​ഗത നിയന്ത്രണം 

തിരുവനന്തപുരം: കളമശ്ശേരി മുതല്‍ അങ്കമാലി വരെ പാത നവീകരണം നടക്കുന്നതിനാല്‍ 17 മുതല്‍ അടുത്ത മാസം നാലുവരെ ട്രെയിന്‍ ഗതാഗത നിയന്ത്രണം .രാത്രി 9.35ന് ഗുരുവായൂരില്‍ നിന്നുള്ള ചെന്നൈ എഗ്മൂര്‍ ചൊവ്വ ഒഴികെയുള്ള ദിവസങ്ങളില്‍ പുറപ്പെടാന്‍ 2.20 മണിക്കൂര്‍ വൈകും. 

അമൃത രാജ്യറാണി, മംഗലാപുരം - തിരുവനന്തപുരം, വെരാവേല്‍ - തിരുവനന്തപുരം, നിസാമുദ്ദീന്‍ രാജധാനി എക്സ് പ്രസ്, പാറ്റ്ന - എറണാകുളം തുടങ്ങിയ ട്രെയിനുകള്‍ ഒരു മണിക്കൂറിലേറെ വൈകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com