പ്രളയം; കേരളത്തെ സഹായിക്കാൻ കേന്ദ്രം മടി കാണിച്ചു; യുഎഇയുടെ സഹായ‌ വാ​ഗ്ദാനം നിരസിച്ചു- മുഖ്യമന്ത്രി

യുഎഇ ഭരണാധികാരി പ്രധാനമന്ത്രിയെ വിളിച്ച് സഹായം വാ​ഗ്ദാനം ചെയ്തെങ്കിലും കേന്ദ്രം നിരസിച്ചതായി അദ്ദേഹം ആരോപിച്ചു
പ്രളയം; കേരളത്തെ സഹായിക്കാൻ കേന്ദ്രം മടി കാണിച്ചു; യുഎഇയുടെ സഹായ‌ വാ​ഗ്ദാനം നിരസിച്ചു- മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രളയത്തിൽ കേരളത്തിനെ സഹായിക്കാൻ കേന്ദ്ര സർക്കാർ മടി കാണിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. യുഎഇ ഭരണാധികാരി പ്രധാനമന്ത്രിയെ വിളിച്ച് സഹായം വാ​ഗ്ദാനം ചെയ്തെങ്കിലും കേന്ദ്രം നിരസിച്ചതായി അദ്ദേഹം ആരോപിച്ചു. ആയിരക്കണക്കിന് കോടി രൂപയാണ് ഇതിലൂടെ നഷ്ടപ്പെട്ടത്. 

ശബരിമല വിഷയത്തിലെ സുപ്രീം കോടതി വിധി നടപ്പിലാക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. ഒരു സർക്കാരിനും ഇക്കാര്യത്തിൽ എതിർത്ത് നിൽക്കാൻ സാധിക്കില്ല.‌ ലിം​ഗ സമത്വം ഭരണഘടനാപരമായ അവകാശമാണ്. നാടിന്റെ മുന്നേറ്റത്തെ തകർക്കാൻ യാഥാസ്ഥിക സമൂഹം എക്കാലത്തും ശ്രമിച്ചിട്ടുണ്ട്. സ്ത്രീകളെ ഇരുട്ടറകളിലേക്ക് തള്ളിവിടുന്നനെതിരെയായിരുന്നു വനിതാ മതിൽ. ഇത് ലോകം മുഴുവൻ ശ്രദ്ധിച്ചു. ബിബിസി വരെ പ്രധാന വാർത്തയായി ഇക്കാര്യം റിപ്പോർട്ട് ചെയ്തു. നവോത്ഥാന ആശയങ്ങൾ ഉയർത്തിപ്പിടിച്ച് മുന്നോട്ട് പോകും. ആരുടേയും എതിർപ്പുകളെ വകവയ്ക്കില്ലെന്നും ബിജെപിയും കോൺ​ഗ്രസും ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്നും പിണറായി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com