അ​സിസ്റ്റന്റ് പ​ബ്ലിക്ക്​ പ്രോ​സി​ക്യൂ​ട്ട​ർ പ​രീ​ക്ഷയിലെ 80 ചോദ്യങ്ങളും ഒരു ​ഗൈഡിൽ നിന്ന് ; പിഎസ് സി വിവാദക്കുരുക്കിൽ

നൂറിൽ 80 ചോദ്യങ്ങളും 'യൂ​നി​വേ​ഴ്സ​ൽ, മ​ൾ​ട്ടി​പ്പി​ൾ ചോ​യ്സ് ക്വ​സ്​​റ്റ്യ​ൻ​സ് ഫോ​ർ ജു​ഡീ​ഷ്യ​ൽ സ​ർ​വീ​സ് എ​ക്സാ​മി​നേ​ഷ​ൻ' എന്ന പുസ്തകത്തിൽ നിന്നുള്ളതായിരുന്നു എന്നാണ് ഉദ്യോ​ഗാർത്ഥികളുടെ ആക്ഷേപം
അ​സിസ്റ്റന്റ് പ​ബ്ലിക്ക്​ പ്രോ​സി​ക്യൂ​ട്ട​ർ പ​രീ​ക്ഷയിലെ 80 ചോദ്യങ്ങളും ഒരു ​ഗൈഡിൽ നിന്ന് ; പിഎസ് സി വിവാദക്കുരുക്കിൽ

തിരുവനന്തപുരം: പിഎസ് സി നടത്തിയ അ​സിസ്റ്റന്റ് പ​ബ്ലിക്ക്​ പ്രോ​സി​ക്യൂ​ട്ട​ർ പ​രീ​ക്ഷ വിവാദത്തിലേക്ക്. നൂറിൽ 80 ചോദ്യങ്ങളും 'യൂ​നി​വേ​ഴ്സ​ൽ, മ​ൾ​ട്ടി​പ്പി​ൾ ചോ​യ്സ് ക്വ​സ്​​റ്റ്യ​ൻ​സ് ഫോ​ർ ജു​ഡീ​ഷ്യ​ൽ സ​ർ​വീ​സ് എ​ക്സാ​മി​നേ​ഷ​ൻ' എന്ന പുസ്തകത്തിൽ നിന്നുള്ളതായിരുന്നു എന്നാണ് ഉദ്യോ​ഗാർത്ഥികളുടെ ആക്ഷേപം. ചോദ്യ നമ്പറുകൾ പോലും മാറ്റമില്ലായിരുന്നുവെന്നും പിഎസ് സിക്ക് നൽകിയ പരാതിയിൽ പറയുന്നു. 

ജനുവരി 22 നാണ് അസിസ്റ്റന്റ് പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ട്ട​ർ ഗ്രേ​ഡ് ര​ണ്ട് ത​സ്തി​ക​യി​ലേ​ക്ക്​ പ​രീ​ക്ഷ ന​ട​ന്ന​ത്. മു​പ്പ​ത്ത​ഞ്ചോ​ളം ഒ​ഴി​വു​ക​ളി​ലേ​ക്ക്​ 1600 പേ​രാ​ണ് പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. മാസങ്ങൾക്ക്ഈ മുമ്പേ വാട്ട്സാപ്പ് ​ഗ്രൂപ്പുകൾ വഴിയും ഈ ചോദ്യങ്ങൾ അതേ പോലെ ലഭ്യമായിരുന്നുവെന്നും  പരീക്ഷ റദ്ദാക്കി പുതിയത് നടത്തണമെന്നുമാണ് ഉദ്യോ​ഗാർത്ഥികളുടെ ആവശ്യം.

ചോദ്യപേപ്പർ തയ്യാറാക്കുന്നവരും ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധമുണ്ട്. ഇവർക്കെതിരെ പിഎസ് സിയുടെ ഭാ​ഗത്ത് നിന്നും നടപടിയുണ്ടാകണം. വലിയ അഴിമതിയാണ് നടന്നിരിക്കുന്നതെന്നും പരീക്ഷ എഴുതിയവർപറയുന്നു. പിഎസ് സിയുടെ ഭാ​ഗത്ത് നിന്നും അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ വിജിലൻസിനെ സമീപിക്കുമെന്നും ഉദ്യോ​ഗാർത്ഥികൾ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com