പാര്‍ട്ടി ബഹിഷ്‌കരിച്ചത് അറിയാതെ സമ്മേളന സ്ഥലത്തെത്തിയ സിപിഐ നേതാവിനെ അധ്യക്ഷനാക്കി ; ഇടതുമുന്നണിസമരത്തില്‍ വിവാദം

വൈപ്പിന്‍ കോളേജ് സംഘര്‍ഷവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ ഭാഗമായി സിപിഐ സമാപനസമ്മേളനത്തില്‍ നിന്ന് വിട്ടുനിന്നു
പാര്‍ട്ടി ബഹിഷ്‌കരിച്ചത് അറിയാതെ സമ്മേളന സ്ഥലത്തെത്തിയ സിപിഐ നേതാവിനെ അധ്യക്ഷനാക്കി ; ഇടതുമുന്നണിസമരത്തില്‍ വിവാദം

കൊച്ചി : പാലാരിവട്ടം മേല്‍പ്പാലനിര്‍മ്മാണവുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എയുടെ രാജി ആവശ്യപ്പെട്ട് ഇടതുമുന്നണി നടത്തിയ അനിശ്ചിതകാല സമരം അവസാനിപ്പിച്ചു. മുഖ്യമന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിക്കുന്നതെന്ന് സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത സിപിഎം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ പറഞ്ഞു. വൈപ്പിന്‍ കോളേജ് സംഘര്‍ഷവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ ഭാഗമായി സിപിഐ സമാപനസമ്മേളനത്തില്‍ നിന്ന് വിട്ടുനിന്നു. 

എന്നാല്‍ ബഹിഷ്‌കരണ വിവരം അറിയാതെ സമ്മേളന സ്ഥലത്ത് എത്തിയ സിപിഐയുടെ മുന്‍ മണ്ഡലം ഭാരവാഹിയെ സമ്മേളനത്തിന്റെ അധ്യക്ഷനാക്കിയാണ് സിപിഐക്ക് ഇടതുനേതൃത്വം മറുപണി കൊടുത്തത്. ഇങ്ങനെ സിപിഐ നേതാക്കളുടെ കുറവ് ഇയാളിലൂടെ എല്‍ഡിഎഫ് നികത്തി. എന്നാല്‍ സമ്മേശനത്തില്‍ പങ്കെടുത്ത ആള്‍ പാര്‍ട്ടിയുടെ ഔദ്യോഗിക ഭാരവാഹിയല്ലെന്ന് സിപിഐ നേതാക്കള്‍ വ്യക്തമാക്കി. 

പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്ക് ഉത്തരവാദിയായ വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എ സ്ഥാനം രാജിവെക്കുക, അഴിമതിക്ക് കാരണക്കാരായ മുഴുവന്‍ ഉദ്യോഗസ്ഥരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരിക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് പാലാരിവട്ടത്ത് കഴിഞ്ഞ 23 ദിവസമായി നടന്നുവന്ന അനിശ്ചിതകാല സമരമാണ് ഇടതുമുന്നണി അവസാനിപ്പിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com