ഹോസ്റ്റലില്‍ എത്തി പണം വാഗ്ദാനം ചെയ്തു, വഴങ്ങാതിരുന്നപ്പോള്‍ വധഭീഷണി; പരാതിയുമായി നുറൂല്‍ ഇസ്ലാം കൊളെജിലെ വിദ്യാര്‍ത്ഥികള്‍

പാരാമെഡിക്കല്‍ കോഴ്‌സ് എന്ന പേരില്‍ അഡ്മിഷന്‍ നല്‍കി ടെക്‌നിക്കല്‍ കോഴ്‌സ് പഠിപ്പിക്കുകയാണ് എന്നായിരുന്നു പരാതി
ഹോസ്റ്റലില്‍ എത്തി പണം വാഗ്ദാനം ചെയ്തു, വഴങ്ങാതിരുന്നപ്പോള്‍ വധഭീഷണി; പരാതിയുമായി നുറൂല്‍ ഇസ്ലാം കൊളെജിലെ വിദ്യാര്‍ത്ഥികള്‍

കൊളേജ് മാനേജ്‌മെന്റിന് എതിരേ പരാതിയുമായി രംഗത്തെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വധഭീഷണി. തിരുവനന്തപുരം നിംസ് കൊളെജിനെതിരേ രംഗത്തെത്തിയ വിദ്യാര്‍ത്ഥികളെയാണ് ഒരു സംഘം ആളുകള്‍ ഹോസ്റ്റലില്‍ എത്തി ഭീഷണിപ്പെടുത്തിയത്. തുടര്‍ന്ന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ എസ്പിക്ക് പരാതി നല്‍കി. 

കഴിഞ്ഞ ദിവസമാണ് കൊളെജിന്റെ വിദ്യാഭ്യാസ തട്ടിപ്പിനെതിരേ കൊളെജിലെ വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയത്. പാരാമെഡിക്കല്‍ കോഴ്‌സ് എന്ന പേരില്‍ അഡ്മിഷന്‍ നല്‍കി ടെക്‌നിക്കല്‍ കോഴ്‌സ് പഠിപ്പിക്കുകയാണ് എന്നായിരുന്നു പരാതി. തക്കല നുറൂല്‍ ഇസ്ലാം കൊളെജിലെ രണ്ടും മൂന്നും വര്‍ഷ ബിഎസ്!സി പെര്‍ഫ്യൂഷന്‍ ടെക്‌നോളജി, കാര്‍ഡിയാക് കെയര്‍ ടെക്‌നോളജി, റെനല്‍ ഡയാലിസിസ് ടെക്‌നോളജി വിദ്യാര്‍ത്ഥികളാണ് പരാതി നല്‍കിയത്. സംഭവം വിവാദമായതോടെ പ്രശ്‌നം പരിഹരിക്കും എന്നാണ് കൊളെജ് അധികൃതര്‍ വ്യക്തമാക്കിയത്. 

എന്നാല്‍ ഇതിനു പിന്നാലെ അധികൃതര്‍ തങ്ങളെ ഭീഷണിപ്പെടുത്തുകയാണ് എന്ന പരാതിയുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം പുറത്തുനിന്നുള്ള സംഘം ഹോസ്റ്റലില്‍ എത്തി പണം വാഗ്ദാനം ചെയ്‌തെന്നും വഴങ്ങാതിരുന്നപ്പോള്‍ വധഭീഷണി മുഴക്കിയെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. വിദ്യാര്‍ത്ഥികള്‍ നേരിട്ടെത്തിയാണ് എസ്പിക്ക് പരാതി നല്‍കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com