പാർട്ടി വോട്ടുകൾ ബിജെപിക്ക് ചോർന്നു; അണികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ നടപടിവേണമെന്ന് സിപിഎം 

നഷ്ടപ്പെട്ട വോട്ടുകൾ തിരിച്ചുപിടിക്കാൻ സജീവ ഇടപെടൽ വേണമെന്നും പാർട്ടി വിലയിരുത്തി
പാർട്ടി വോട്ടുകൾ ബിജെപിക്ക് ചോർന്നു; അണികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ നടപടിവേണമെന്ന് സിപിഎം 

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി വോട്ടുകൾ ബിജെപിക്ക് ലഭിച്ചെന്ന് സിപിഎം സംസ്ഥാന സമിതി. പാർട്ടി വോട്ടുകളിൽ ഒരു പങ്ക് ബിജെപിക്ക് ലഭിച്ചെന്നും ബിജെപിയുടെ വളർച്ച ഗുരുതരമാണെന്നും പാർട്ടി വിലയിരുത്തി. 

സിപിഎമ്മുകാർ ബിജെപിയോട് അടുക്കുന്നത് തടയാൻ പ്രായോഗിക സമീപനം വേണമെന്നും പാർട്ടി ശക്തികേന്ദ്രങ്ങളിലെ തോൽവിയിൽ അന്വേഷണം ഉണ്ടാകണമെന്നും സംസ്ഥാന സമിതി ആവശ്യപ്പെട്ടു. നഷ്ടപ്പെട്ട വോട്ടുകൾ തിരിച്ചുപിടിക്കാൻ സജീവ ഇടപെടൽ വേണമെന്നും പാർട്ടി വിലയിരുത്തി.

ശബരിമല വിഷയത്തിൽ പാർട്ടി സ്വീകരിച്ച നിലപാട് ശരിയാണെന്നും സംസ്ഥാന സമിതി അഭിപ്രായപ്പെട്ടു. ശബരിമല നിലപാട് ശരിയായിരുന്നെന്നും എന്നാൽ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിൽ ജാഗ്രതക്കുറവ് ഉണ്ടായെന്നുമാണ് വിലയിരുത്തൽ. നിലപാട് മാറ്റേണ്ടതില്ല. പിന്നോട്ടുപോയാൽ സംഘടനാ തലത്തിൽ തിരിച്ചടി ലഭിക്കും. താഴെത്തട്ടിലെ പ്രചാരണത്തിലൂടെ പ്രതിസന്ധി പരിഹരിക്കാനാകുമെന്നും സംസ്ഥാനസമിതി ചൂണ്ടിക്കാട്ടുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com