മോദി അടുത്ത ശനിയാഴ്ച കേരളത്തില്‍; ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തും

റെയില്‍വേമന്ത്രി പീയൂഷ് ഗോയലും പ്രധാനമന്ത്രിക്കൊപ്പമുണ്ടാകും
മോദി അടുത്ത ശനിയാഴ്ച കേരളത്തില്‍; ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത ശനിയാഴ്ച കേരളത്തിലെത്തും. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനാണ് മോദി എത്തുന്നത്. റെയില്‍വേമന്ത്രി പീയൂഷ് ഗോയലും പ്രധാനമന്ത്രിക്കൊപ്പമുണ്ടാകും. 

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിനാണ് ഇതു സംബന്ധിച്ച അറിയിപ്പ് ലഭിച്ചത്.  അന്നേ ദിവസം ഉച്ചയ്ക്ക് 12 മണിയോടെ അദ്ദേഹം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും.

രണ്ടാംവട്ടം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷമുളള മോദിയുടെ ആദ്യ കേരളാ സന്ദര്‍ശനമാണിത്. വ്യാഴാഴ്ചയാണ് രണ്ടാം മോദി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com