മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് 119 പേര്‍ക്കെതിരെ കേസെടുത്തു; ശബരിമല വിഷയത്തില്‍ 56 പ്രതികള്‍

മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍ എന്നിവരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിന് പിണറായി സര്‍ക്കാരിന്റെ കാലത്ത് ശിക്ഷാനടപടി നേരിട്ടത് 41 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍
മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് 119 പേര്‍ക്കെതിരെ കേസെടുത്തു; ശബരിമല വിഷയത്തില്‍ 56 പ്രതികള്‍

തിരുവനന്തപുരം: മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍ എന്നിവരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിന് പിണറായി സര്‍ക്കാരിന്റെ കാലത്ത് ശിക്ഷാനടപടി നേരിട്ടത് 41 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. മുഖ്യമന്ത്രിയെ അധിക്ഷേപിച്ചതിനു മാത്രം 119 പേര്‍ക്കെതിരെയാണു കേസ്. ഇതില്‍ 12 പേര്‍ സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഒരാള്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനുമാണ്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്കെതിരെ ഇപ്രകാരം  എത്ര പേര്‍ക്കെതിരെ നടപടിയെടുത്തുവെന്ന ചോദ്യത്തിന് 'വിവരം ശേഖരിച്ചു നല്‍കാം' എന്നു മാത്രമാണു മറുപടി.

കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കിയിരുന്നില്ല. വളരെ വൈകിയാണ് ഉത്തരം വെബ്‌സൈറ്റില്‍ അപ്!ലോഡ് ചെയ്തത്. ജനുവരിവരെ നടപടിക്ക് വിധേയരായ 41 പേരില്‍ 12 പേര്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്യുകയും 29 പേര്‍ക്കെതിരെ വകുപ്പുതല നടപടികള്‍ സ്വീകരിക്കുകയും ചെയ്തതായി മുഖ്യമന്ത്രിയുടെ മറുപടി വ്യക്തമാക്കുന്നു.

ശബരിമല പ്രശ്‌നത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അപകീര്‍ത്തികരമായ സമൂഹമാധ്യമ പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചതിനു 38 കേസുകളിലായി 56 പ്രതികള്‍. ഇതില്‍ 26 പേര്‍ അറസ്റ്റിലായി.  ഇതേ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ പോസ്റ്റിട്ടതിനു 11 പരാതി സര്‍ക്കാരിനു ലഭിച്ചിട്ടുണ്ട്. രമേശ് ചെന്നിത്തലയ്‌ക്കെതിരെയുള്ള സമൂഹമാധ്യമ അധിക്ഷേപങ്ങളില്‍ 3 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. മന്ത്രിമാരായ കെ.ടി ജലീല്‍, കെ.കെ.ഷൈലജ, സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍, എംഎല്‍എമാരായ, എം.കെ മുനീര്‍  തുടങ്ങിയവരും  സമൂഹമാധ്യമങ്ങളിലെ അധിക്ഷേപത്തിനെതിരെ പരാതി നല്‍കിയിരുന്നുരു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com