പാലക്കാട് രാജേഷ് തോറ്റത് സിപിഎമ്മിലെ സംഘടനാ പ്രശ്‌നങ്ങള്‍ കാരണം; സിപിഐ

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് ഇടതുമുന്നണിക്ക് ഏറ്റ തോല്‍വിക്കു പിന്നില്‍ സിപിഎമ്മിലെ സംഘടനാ പ്രശ്‌നങ്ങളുമുണ്ടെന്ന് സിപിഐ.
പാലക്കാട് രാജേഷ് തോറ്റത് സിപിഎമ്മിലെ സംഘടനാ പ്രശ്‌നങ്ങള്‍ കാരണം; സിപിഐ

തിരുവനനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് ഇടതുമുന്നണിക്ക് ഏറ്റ തോല്‍വിക്കു പിന്നില്‍ സിപിഎമ്മിലെ സംഘടനാ പ്രശ്‌നങ്ങളുമുണ്ടെന്ന് സിപിഐ. സംസ്ഥാന കൗണ്‍സില്‍ അംഗീകരിച്ച തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിലാണ് ഇതു പരസ്യമാക്കിയിരിക്കുന്നത്.

''സിപിഎമ്മിന്റെ സംഘടനാപ്രശ്‌നങ്ങളും ഈ വോട്ടുചോര്‍ച്ചയ്ക്കു പിന്നിലുണ്ട്''എന്നാണ് പാലക്കാട് ജില്ലാ കൗണ്‍സിലിന്റെ അഭിപ്രായമായി സംസ്ഥാന കൗണ്‍സില്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

പാലക്കാട്ടെ അപ്രതീക്ഷിത തോല്‍വിയ്ക്ക് പിന്നില്‍ പാര്‍ട്ടിയിലെ വിഭാഗീയത കാരണമായെന്ന ചര്‍ച്ച സിപിഎമ്മില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ നേതൃത്വം അതു നിഷേധിച്ചു. സംഘടനാപ്രശ്‌നമൊന്നും കാരണമായില്ലെന്നും ന്യൂനപക്ഷ ഏകീകരണമാണു വിനയായതെന്നും വിലയിരുത്തിയപ്പോഴാണ് അതു മാത്രമല്ല കാരണമെന്നു സിപിഐ അഭിപ്രായപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു ലക്ഷത്തോളം വോട്ടിനു സിപിഎം ജയിച്ച പാലക്കാട്ട് ഇക്കുറി യുഡിഎഫ് സ്ഥാനാര്‍ഥി വി.കെ.ശ്രീകണ്ഠന്‍ 11637 വോട്ടിനാണു സിറ്റിങ് എംപി എംബി രാജേഷിനെ പരാജയപ്പെടുത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com