അന്വേഷണം സിപിഎം നേതാക്കളിലേക്ക് ; ക്രൈംബ്രാഞ്ച് എസ്പിയെയും  'ശരിയാക്കി', തെറിച്ചു

ക്രൈം​ബ്രാ​ഞ്ച്​ ആ​സ്​​ഥാ​ന​ത്തു​നി​ന്ന്​ ഫോ​ണി​ൽ വി​ളി​ച്ച്​ എ​റ​ണാ​കു​ള​ത്ത്​ ചു​മ​ത​ല​യേ​ൽ​ക്കാ​ൻ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു
അന്വേഷണം സിപിഎം നേതാക്കളിലേക്ക് ; ക്രൈംബ്രാഞ്ച് എസ്പിയെയും  'ശരിയാക്കി', തെറിച്ചു

കാ​സ​ർ​കോ​ട്​: പെ​രി​യയിലെ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരുടെ ഇരട്ടക്കൊലപാതകം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് എസ്പി വി എം മുഹമ്മദ് റഫീക്കിനെ മാറ്റി. കേസന്വേഷണം ഏറ്റെടുത്ത് നാലാം ദിവസമാണ് നടപടി.  കേസിൽ അന്വേഷണം കൂടുതൽ സിപിഎം നേതാക്കളിലേക്ക് നീണ്ടതാണ് റഫീക്കിനെതിരെ അടിയന്തരമായി നടപടിയെടുക്കാൻ കാരണമെന്നാണ് സൂചന. ഫോണിലൂടെയായിരുന്നു റഫീക്കിനെ മാറ്റിയ വിവരം അറിയിച്ചത്. 

എറണാകുളത്തേക്കാണ് റഫീക്കിനെ മാറ്റിയത്. ക്രൈം​ബ്രാ​ഞ്ച്​ ആ​സ്​​ഥാ​ന​ത്തു​നി​ന്ന്​ ഫോ​ണി​ൽ വി​ളി​ച്ച്​ എ​റ​ണാ​കു​ള​ത്ത്​ ചു​മ​ത​ല​യേ​ൽ​ക്കാ​ൻ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്​​ച​യാ​ണ്​  എസ് പി മുഹമ്മദ്  റഫീക്കിന്റെ നേ​തൃ​ത്വ​ത്തി​ൽ ക്രൈംബ്രാഞ്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. അ​​ന്വേ​ഷ​ണം തു​ട​ങ്ങി​യ​തോ​ടെ പീതാംബരന്റെയും കൂട്ടരുടെയും പ്രതികാരം എന്ന പാർട്ടി വാദത്തിൽ നിന്നും മാറി, കൂ​ടു​ത​ൽ സി​പിഎം പ്ര​വ​ർ​ത്ത​ക​രു​ടെ​യും മു​തി​ർ​ന്ന നേ​താ​ക്ക​ളു​ടെ​യും പേ​രു​ക​ൾ പു​റ​ത്തു​വ​രാ​ൻ തു​ട​ങ്ങി.

കൊലപാതകത്തിൽ സിപിഎം നേതാക്കൾക്ക് അറിവുണ്ടായിരുന്നു എന്ന തരത്തിലും വാർത്തകൾ പുറത്തുവന്നു. പ്രതികൾക്ക് താമസിക്കാൻ പാർട്ടി ഓഫീസിൽ ഇടം നൽകിയതിൻരെയും, നിയമോപദേശം നൽകിയതിന്റെയും വിവരങ്ങൾ വെളിപ്പെട്ടു. കൂടാതെ അന്വേഷണ സംഘത്തെ വഴിതെറ്റിക്കാൻ പൊട്ടക്കിണറ്റിൽ വ്യാജ ആയുധങ്ങൾ ഇട്ടത് സിപിഎം പ്രവർത്തകനാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. 

കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബം ന​ൽ​കി​യ മൊ​ഴി പൂ​ർ​ണ​മാ​യും രേ​ഖ​പ്പെ​ടു​ത്തി​യതും സിപിഎമ്മിനെ കൂടുതൽ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി. സ്​​ഥ​ലം എംഎൽഎയായ സിപിഎം നേതാവ്, സിപിഎം ജില്ല സെക്രട്ടേറിയറ്റ്  അം​ഗം എ​ന്നി​വ​രു​ടെ പേ​രു​ക​ൾ രേ​ഖ​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി മാ​ധ്യ​മ​ങ്ങ​ളി​ൽ നി​റ​ഞ്ഞു. ക​​ല്യോ​ട്ട്​ പാ​ർ​ട്ടി നെ​ടും​തൂ​ണു​ക​ളാ​യ വ്യാ​പാ​ര, വ്യ​വ​സാ​യ പ്ര​മു​ഖ​രെ ചോ​ദ്യം ചെ​യ്യാ​ൻ ബ​ന്ധ​പ്പെ​ട്ടു. പ്രാ​ദേ​ശി​ക​പ്ര​ശ്​​ന​മാ​യി പാ​ർ​ട്ടി പ​റ​ഞ്ഞ വി​ഷ​യം ജി​ല്ല നേ​താ​ക്ക​ളി​ലേ​ക്കു​ വ​രെ എ​ത്തു​ന്ന അ​ന്വേ​ഷ​ണം സിപി​എ​മ്മി​നെ കൂ​ടു​ത​ൽ സ​മ്മ​ർ​ദ്ദ​ത്തി​ലു​മാ​ക്കി. ​

ഏ​ഴു പ്ര​തി​ക​ളെ കൂ​ടാ​തെ 12 പേ​ർ​ക്കെ​തി​രെ കൂ​ടി കൊല്ലപ്പെട്ടവരുടെ കു​ടും​ബം മൊ​ഴി​ന​ൽ​കി​യി​ട്ടു​ണ്ട്. അ​ന്വേ​ഷ​ണ​ത്തിന്റെ ആ​ദ്യ​ദി​നം ത​ന്നെ കൂ​ടു​ത​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ ക്രൈം​ബ്രാ​ഞ്ച്, കൊ​ല്ല​പ്പെ​ട്ട ശ​ര​ത്​​ലാ​ലിന്റെയും കൃപേഷിന്റെയും അ​ച്ഛ​ന്മാ​ർ, കൊ​ല​യി​ൽ പ​ങ്കു​ണ്ടെ​ന്ന്​  ശ​ക്​​ത​മാ​യി ആ​രോ​പി​ച്ച ക​ല്യോട്ടെ സിപിഎം നേതാവും ക്വാറി മുതലാളിയുമായ ശാ​സ്​​താ ഗം​ഗാ​ധ​ര​ൻ, വ്യാ​പാ​ര​പ്ര​മു​ഖ​ൻ വ​ത്സ​രാ​ജ്​  എ​ന്നി​വ​രെ ചോ​ദ്യം​ചെ​യ്യാ​ൻ ശ്ര​മി​ച്ച​തും​ സിപിഎമ്മിനെ  പ്ര​കോ​പി​പ്പി​ച്ചിരുന്നു.

മുഹമ്മദ് റഫീക്കിന് പകരം കോ​ട്ട​യം ക്രൈം ​ബ്രാ​ഞ്ചി​ലെ കെ ​എം സാ​ബു മാ​ത്യു​വി​നാ​ണ്​ പ​ക​രം ചു​മ​ത​ല നൽകിയിട്ടുള്ളത്. കേസിൽ അറസ്റ്റിലായ പീതാംബരൻ അടക്കമുള്ള  മു​ഖ്യ​പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്യും മു​മ്പാ​ണ്​ തിടുക്കത്തിലുള്ള മാ​റ്റം. കേ​സി​ൽ ഇ​ട​പെ​ടു​ന്നു ​എ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന്​ കാ​സ​ർ​കോ​ട്​ ക്രൈം​ബ്രാ​ഞ്ച്​ ഡി​വൈഎ​സ്പി ടി.​പി. ര​ഞ്​​ജി​ത്തി​നെ കോ​ഴി​ക്കോ​ട്​ ഡി.​സി.​ആ​ർ.​ബി​യി​ലേ​ക്ക്​ ര​ണ്ടു ദി​വ​സം മു​മ്പ്​ മാ​റ്റി​യി​രു​ന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com