പി രാജീവിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ എറണാകുളം, ചാലക്കുടി മണ്ഡലം കമ്മിറ്റികള്‍ ; നിര്‍ദേശം നേതൃത്വത്തിന് മുന്നില്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തിലേക്ക് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി രാജീവിന്റെ പേര് ശുപാര്‍ശ ചെയ്തു
പി രാജീവിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ എറണാകുളം, ചാലക്കുടി മണ്ഡലം കമ്മിറ്റികള്‍ ; നിര്‍ദേശം നേതൃത്വത്തിന് മുന്നില്‍

കൊച്ചി : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തിലേക്ക് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി രാജീവിന്റെ പേര് ശുപാര്‍ശ ചെയ്തു. സിപിഎം എറണാകുളം ലോക്‌സഭാ മണ്ഡലം കമ്മിറ്റിയാണ് ശുപാര്‍ശ നല്‍കിയത്. ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും എറണാകുളം മുന്‍ ജില്ലാ സെക്രട്ടറിയായ പി രാജീവിന്റെ പേരാണ് എറണാകുളത്തേക്ക് പരിഗണിച്ചത്.  

അതേസമയം ചാലക്കുടി മണ്ഡലത്തിലേക്കും പി രാജീവിന്റെ പേര് ഉയര്‍ന്നുവന്നിട്ടുണ്ട്. ചാലക്കുടി ലോക്‌സഭാ മണ്ഡലം കമ്മിറ്റിയാണ് രാജീവിന്റെ പേര് നിര്‍ദേശിച്ചത്. നിലിലെ എംപി ഇന്നസെന്റിന് വിജയസാധ്യത ഇല്ലെന്നാണ് കമ്മിറ്റിയുടെ വിലയിരുത്തല്‍. ഇന്നസെന്റിനെ വീണ്ടും സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് പരിഗണിക്കുന്നതില്‍ മണ്ഡലം കമ്മിറ്റി ആശങ്ക രേഖപ്പെടുത്തി. 

പകരം പി രാജീവിനെയോ, പെരുമ്പാവൂര്‍ മുന്‍ എംഎല്‍എ സാജു പോളിനെയോ പരിഗണിക്കണമെന്നാണ് മണ്ഡലം കമ്മിറ്റി മുന്നോട്ടുവെച്ച ശുപാര്‍ശ. ഇന്നസെന്റിനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ പൂര്‍ണ ഉത്തരവാദിത്തവും സിപിഎം സംസ്ഥാന നേതൃത്വത്തിനായിരിക്കുമെന്നും മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ സിപിഎം സംസ്ഥാന നേതൃത്വത്തെ മണ്ഡലം കമ്മിറ്റി ചുമതലപ്പെടുത്തുകയും ചെയ്തു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ രാജീവ് ദേശാഭിമാനി ചീഫ് എഡിറ്റര്‍ കൂടിയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com