പള്ളിമേടയിൽ വൈദികരെ  പൂട്ടിയിട്ടു; ഓഫീസിൽ നിന്ന് കവർന്നത് നാല് ലക്ഷത്തോളം രൂപ

പുലർച്ചെ പ്രഭാത സവാരിക്ക് പോകുന്നതിനായി വാതിൽ തുറക്കാൻ ശ്രമിച്ചപ്പോഴാണ് പ്രധാന വൈദികന് അസ്വാഭാവികത തോന്നിയത്. ഇതോടെ ഇദ്ദേഹം മറ്റ് മുറികളിലുണ്ടായിരുന്ന അച്ചൻമാരെ വിവരം അറിയിച്ചു.
പള്ളിമേടയിൽ വൈദികരെ  പൂട്ടിയിട്ടു; ഓഫീസിൽ നിന്ന് കവർന്നത് നാല് ലക്ഷത്തോളം രൂപ

തൃക്കൊടിത്താനം: പള്ളിമേടയിൽ അച്ചൻമാരെ പൂട്ടിയിട്ട് നാല് ലക്ഷത്തോളം രൂപ കള്ളൻമാർ കവർന്നു. സെന്റ് സേവ്യേഴ്സ് ഫൊറോന പള്ളിയിലാണ് വൻ കവർച്ച നടന്നത്. വ്യാഴാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. വൈദികരുടെയെല്ലാം മുറികൾ പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. വൈദികരുടെ മുറികൾക്ക് പുറമേ താഴത്തെ നിലയിലേക്ക് ഇറങ്ങുന്ന ഭാ​ഗത്തെ ​ഗ്രില്ലും മോഷ്ടാക്കൾ പൂട്ടിയിരുന്നു.

പുലർച്ചെ പ്രഭാത സവാരിക്ക് പോകുന്നതിനായി വാതിൽ തുറക്കാൻ ശ്രമിച്ചപ്പോഴാണ് പ്രധാന വൈദികന് അസ്വാഭാവികത തോന്നിയത്. ഇതോടെ ഇദ്ദേഹം മറ്റ് മുറികളിലുണ്ടായിരുന്ന അച്ചൻമാരെ വിവരം അറിയിച്ചു. ഇവരുടെയും മുറികൾ തുറക്കാൻ കഴിയാഞ്ഞതോടെ സെക്യൂരിറ്റിയെ വിവരമറിയിക്കുകയായിരുന്നു. ഇദ്ദേഹമെത്തി പരിശോധന നടത്തിയപ്പോഴാണ് മുറികൾ പൂട്ടിയിട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. 

പള്ളി ഓഫീസിന്റെയും അലമാരകളുടെയും പൂട്ടുകൾ തകർന്ന നിലയിലാണ്. പൊലീസ് അന്വേഷണം ആരംഭിച്ചു. സിസി ടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com