പ്രവര്‍ത്തകര്‍ പ്രഖ്യാപനത്തിനായി കാത്തില്ല ; അനന്തപുരിയില്‍ കുമ്മനത്തിനായി ചുവരെഴുത്തുകള്‍ 

പ്രഖ്യാപനങ്ങള്‍ക്കൊന്നും കാത്തുനില്‍ക്കാനുള്ള ക്ഷമ തിരുവനന്തപുരത്തെ ബിജെപി പ്രവര്‍ത്തകര്‍ക്കില്ല
ഫോട്ടോ : ബി പി ദീപു
ഫോട്ടോ : ബി പി ദീപു

തിരുവനന്തപുരം : തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ കുമ്മനം രാജശേഖരന്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ സജീവമാണ്. ഇതിന് മുന്നോടിയായി കുമ്മനം മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവെക്കുകയും ചെയ്തു. എന്നാല്‍ ബിജെപി ഇതുവരെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിടുകയോ, കുമ്മനത്തിന്റെ സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ല.

എന്നാല്‍ ഇത്തരം പ്രഖ്യാപനങ്ങള്‍ക്കൊന്നും കാത്തുനില്‍ക്കാനുള്ള ക്ഷമ തിരുവനന്തപുരത്തെ ബിജെപി പ്രവര്‍ത്തകര്‍ക്കില്ല. പ്രിയ നേതാവ് കുമ്മനത്തിനായി അണികള്‍ തിരുവനന്തപുരത്തെ ചുമരുകളിലെല്ലാം വോട്ട് അഭ്യര്‍ത്ഥിച്ചുകൊണ്ട് പരസ്യങ്ങള്‍ നിറയുകയാണ്. 

ബിജെപിക്ക് വിജയസാധ്യതയുള്ള തിരുവനന്തപുരത്ത് കുമ്മനത്തെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആര്‍എസ്എസ് നേരത്തെ തന്നെ നിലപാട് എടുത്തിരുന്നു. തിരുവനന്തപുരത്ത് കോണ്‍ഗ്രസിന് വേണ്ടി നിലവിലെ എംപി ശശി തരൂര്‍ തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന. എല്‍ഡിഎഫിന് വേണ്ടി സിപിഐയിലെ സി ദിവാകരനാണ് മല്‍സരരംഗത്തിറങ്ങുന്നത്. കുമ്മനം കൂടി രംഗത്തിറങ്ങുന്നതോടെ, കടുത്ത പോരാട്ടത്തിനാകും ഇക്കുറി തിരുവനന്തപുരം സാക്ഷ്യം വഹിക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com