മാവോയിസ്റ്റ് ദമ്പതികളുടെ മകളെ പീഡിപ്പിച്ച കേസ്; രജീഷ് പോൾ അറസ്റ്റിൽ

കണ്ണൂര്‍ പിലാത്തറയില്‍ താമസിക്കുന്ന ചെമ്പേരി സ്വദേശി ഇടച്ചേരിപ്പാട്ട് രജീഷ് പോളിനെ പരിയാരം പൊലീസാണ് അറസ്റ്റ് ചെയ്തത്
മാവോയിസ്റ്റ് ദമ്പതികളുടെ മകളെ പീഡിപ്പിച്ച കേസ്; രജീഷ് പോൾ അറസ്റ്റിൽ

പാലക്കാട്: മാവോയിസ്റ്റ് ദമ്പതികളുടെ മകളെ പ്രായപൂര്‍ത്തിയാകും മുൻപ് പീഡിപ്പിച്ച കേസിൽ രജീഷ് പോൾ അറസ്റ്റിൽ. കണ്ണൂര്‍ പിലാത്തറയില്‍ താമസിക്കുന്ന ചെമ്പേരി സ്വദേശി ഇടച്ചേരിപ്പാട്ട് രജീഷ് പോളിനെ പരിയാരം പൊലീസാണ് അറസ്റ്റ് ചെയ്തത്. 2012 ഓഗസ്റ്റ് മുതല്‍ 2013 വരെയുള്ള കാലയളവില്‍ രജീഷ് തന്നെ ഉപദ്രവിച്ചെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി.

കണ്ണൂര്‍ ശ്രീകണ്ഠാപുരം ഏരുവേശ്ശി സ്വദേശി രജീഷ് പോള്‍ തന്നെ പ്രായപൂര്‍ത്തിയാകും മുൻപ് പീഡിപ്പിച്ചിരുന്നുവെന്ന് പെണ്‍കുട്ടി ഫെയ്സ്ബുക്കിലൂടെ വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഇയാള്‍ ഫോണില്‍ ബന്ധപ്പെട്ട് നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും പോസ്റ്റിലുണ്ടായിരുന്നു.

പെൺകുട്ടിയുടെ വെളിപ്പെടുത്തൽ വന്നതോടെ ഇയാള്‍ക്കെതിരെ കേസടുക്കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു. കോട്ടയം സ്വദേശിയായ പൊതുപ്രവര്‍ത്തക കേസെടുക്കണമെന്ന് പരാതിയും നൽകി. ഇതേത്തുടർന്ന് രജീഷിനെതിരെ ടൗണ്‍ നോര്‍ത്ത് പൊലീസ് പോക്സോ വകുപ്പ് ചുമത്തി കേസെടുക്കുകയായിരുന്നു.

സംഭവം നടന്നത് പരിയാരം പൊലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ പാലക്കാട് പൊലീസ് രജിസ്റ്റര്‍ ചെയ്ത് കേസ് ഇവിടേക്ക് കൈമാറുകയായിരുന്നു. കേസെടുത്തതിനെ തുടര്‍ന്ന് രജീഷ് ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. പരിയാരത്ത് ഹാജരായ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വ്യവസ്ഥകളോടെ വിട്ടയച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com