മുന്‍ മന്ത്രി വി.ജെ തങ്കപ്പന്‍ അന്തരിച്ചു 

നെയ്യാറ്റിന്‍കര, നേമം മണ്ഡലങ്ങളില്‍ നിന്നും നാലു തവണ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്
മുന്‍ മന്ത്രി വി.ജെ തങ്കപ്പന്‍ അന്തരിച്ചു 

തിരുവനന്തപുരം; മുന്‍ മന്ത്രിയും സിപിഎം നേതാവുമായ വി.ജെ തങ്കപ്പന്‍ അന്തരിച്ചു. 87 വയസായിരുന്നു. തിരുവനന്തപുരത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. 1987- 1991 കാലഘട്ടത്തിലെ നായനാര്‍ മന്ത്രിസഭയില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നെയ്യാറ്റിന്‍കര, നേമം മണ്ഡലങ്ങളില്‍ നിന്നും നാലു തവണ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള വി.ജെ തങ്കപ്പന്‍ പ്രോടൈം സ്പീക്കറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

നെയ്യാറ്റിന്‍കര അരളുമൂട്ടില്‍ ജോണ്‍സന്റെ മകനായി 1934 ഏപ്രില്‍ 20 നാണ് ജനനം. 1963 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു തുടങ്ങിയ അദ്ദേഹം 1983 നേമത്തു നിന്നാണ് ആദ്യമായി ജനവിധി തേടുന്നത്. തുടര്‍ന്ന് 1991 വരെ നേമം എംഎല്‍എ ആയിരുന്നു. 2006 ലാണ് നെയ്യാറ്റിന്‍കരയില്‍ നിന്ന് വിജയിച്ച് നിയമസഭയില്‍ എത്തുന്നത്. ബെല്ലയാണ് ഭാര്യ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com