'അവസാനം പോകുന്നവര്‍ ഫാനും ലൈറ്റും ഓഫ് ചെയ്യണം , വൈദ്യുതി അമൂല്യമാണ്' ; കോണ്‍ഗ്രസിനെതിരെ വീണ്ടും എം എം മണിയുടെ ട്രോള്‍

കോണ്‍ഗ്രസുകാരുടെ നട്ടെല്ലിന് വിലയില്ലെങ്കിലും വൈദ്യുതി തുള്ളി പോലും പാഴാക്കരുതെന്ന ഉപദേശവും മന്ത്രി നല്‍കുന്നുണ്ട്.
'അവസാനം പോകുന്നവര്‍ ഫാനും ലൈറ്റും ഓഫ് ചെയ്യണം , വൈദ്യുതി അമൂല്യമാണ്' ; കോണ്‍ഗ്രസിനെതിരെ വീണ്ടും എം എം മണിയുടെ ട്രോള്‍

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്കുള്ള കൊഴിഞ്ഞുപോക്കിനെ പരിഹസിച്ച് വൈദ്യുതി മന്ത്രി എം എം മണി. അവസാനം പാര്‍ട്ടി പോകുന്നവരോട് ഒരു അഭ്യര്‍ത്ഥനയുണ്ട്. പാര്‍ട്ടി ഓഫീസ് പൂട്ടിപ്പോകുമ്പോള്‍ ഫാനും ലൈറ്റും ഓഫ് ചെയ്യണം, വൈദ്യുതി അമൂല്യമാണെന്നായിരുന്നു മന്ത്രിയുടെ ട്രോള്‍.

കോണ്‍ഗ്രസുകാരുടെ നട്ടെല്ലിന് വിലയില്ലെങ്കിലും വൈദ്യുതി തുള്ളി പോലും പാഴാക്കരുതെന്ന ഉപദേശവും മന്ത്രി നല്‍കുന്നുണ്ട്. 'സേവ് ഇലക്ട്രിസിറ്റി' എന്ന ഹാഷ്ടാഗോടെയായിരുന്നു മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

അര മണിക്കൂര്‍ ആവുന്നതിന് മുമ്പ് തന്നെ മണിയാശാന്റെ ട്രോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. ആയിരത്തിലേറെപ്പേരാണ് പോസ്റ്റ് പങ്കുവച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com