യൂണിവേഴ്‌സിറ്റി അസിസ്റ്റന്റാകാന്‍ അപേക്ഷിച്ചത് ഏഴര ലക്ഷം പേര്‍; പരീക്ഷ ജൂണ്‍ 15 ന് നടത്തിയേക്കും

സംസ്ഥാനത്തെ എല്ലാ സര്‍വകലാശാകളിലേക്കുമുള്ള അസിസ്റ്റന്റ് തസ്തികയിലേക്ക് ഈ പട്ടികയില്‍ നിന്നുമാണ് നിയമനം നടത്തുന്നത്.  കമ്മീഷന്റെ സൈറ്റില്‍ 7,56,119 പേര്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക കണ
യൂണിവേഴ്‌സിറ്റി അസിസ്റ്റന്റാകാന്‍ അപേക്ഷിച്ചത് ഏഴര ലക്ഷം പേര്‍; പരീക്ഷ ജൂണ്‍ 15 ന് നടത്തിയേക്കും

തിരുവനന്തപുരം: പിഎസ് സി നടത്തുന്ന യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പരീക്ഷയിലേക്ക് അപേക്ഷിച്ചത് ഏഴര ലക്ഷത്തിലേറെ ഉദ്യോഗാര്‍ത്ഥികളെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലേക്കുമുള്ള അസിസ്റ്റന്റ് തസ്തികയിലേക്ക് ഈ പട്ടികയില്‍ നിന്നുമാണ് നിയമനം നടത്തുന്നത്. 
കമ്മീഷന്റെ സൈറ്റില്‍ 7,56,119 പേര്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍. ഇവരില്‍ എത്രപേര്‍ പരീക്ഷ എഴുതുന്നതിന് കണ്‍ഫര്‍മേഷന്‍ നല്‍കും എന്നതിനെ ആശ്രയിച്ച് പരീക്ഷാ തിയതി നിശ്ചയിക്കാനാണ് പിഎസ് സി തീരുമാനം. ആറേ കാല്‍ ലക്ഷം പേരോ അതില്‍ താഴെയോ ആളുകള്‍ കണ്‍ഫര്‍മേഷന്‍ നല്‍കിയാല്‍ പരീക്ഷ ഒറ്റഘട്ടമായി ജൂണ്‍ 15 ന് നടത്താനാണ് തീരുമാനം. കൂടുതല്‍ പേര്‍ പരീക്ഷയെഴുതാന്‍ തയ്യാറാല്‍ രണ്ട് ഘട്ടമായി 15 നും 29 നും നടത്തുമെന്നും കമ്മീഷന്‍ അറിയിച്ചു.

കണ്‍ഫര്‍മേഷന്‍ സ്വീകരിക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ തന്നെ ആരംഭിക്കാനും തീരുമാനമായി. നിലവിലുള്ള ലിസ്റ്റിന് 2020 ആഗസ്റ്റ് വരെ സാധുതയുണ്ട്. അത് കഴിയുന്നത് അനുസരിച്ചേ പുതിയ പട്ടിക പ്രസിദ്ധീകരിക്കുകയുള്ളൂ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com