ന്യൂസിലന്‍ഡ് വെടിവയ്പ്പ്; കൊല്ലപ്പെട്ടവരില്‍ മലയാളി യുവതിയും

കൊടുങ്ങല്ലൂര്‍ സ്വദേശിനി ആന്‍സി അലി ബാവയാണ് മരിച്ചത്. കാര്‍ഷിക സര്‍വകലാശാലയില്‍ എം ടെക് വിദ്യാര്‍ത്ഥിനിയായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഇവര്‍ ന്യൂസിലന്‍ഡിലേക്ക് പോയത്. 
ന്യൂസിലന്‍ഡ് വെടിവയ്പ്പ്; കൊല്ലപ്പെട്ടവരില്‍ മലയാളി യുവതിയും

തൃശ്ശൂര്‍: ന്യൂസിലന്‍ഡ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരില്‍ മലയാളി യുവതിയും. തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിനി ആന്‍സി അലി ബാവയാണ് മരിച്ചത്. കാര്‍ഷിക സര്‍വകലാശാലയില്‍ എം ടെക് വിദ്യാര്‍ത്ഥിനിയായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഇവര്‍ ന്യൂസിലന്‍ഡിലേക്ക് പോയത്. 

49 പേരാണ് വെള്ളിയാഴ്ച നമസ്‌കാരത്തിനിടെ ക്രൈസ്റ്റ്ചര്‍ച്ചിലെ മോസ്‌കില്‍ നടന്ന വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത്. ഇവരില്‍ അഞ്ചുപേര്‍ ഇന്ത്യാക്കാരായിരുന്നു.  ഏഴ് ഇന്ത്യന്‍ പൗരന്‍മാരെയും രണ്ട് ഇന്ത്യന്‍ വംശജരെയും കാണാതായതായി ന്യൂസിലന്‍ഡ് ഹൈക്കമ്മീഷണര്‍ നേരത്തേ ട്വീറ്റ് ചെയ്തിരുന്നു. വെടിവയ്പ്പില്‍ പരിക്കേറ്റ ഹൈദരാബാദ് സ്വദേശിയുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ഇയാളെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ആശുപത്രി അധികൃതര്‍ വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് തീവ്ര വലതുപക്ഷ പാര്‍ട്ടിക്കാരനായ ഓസ്‌ട്രേലിയന്‍ സ്വദേശി ബ്രണ്ടനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കറുത്ത വസ്ത്രം ധരിച്ച് പള്ളിയിലേക്ക് കയറിയ അക്രമി തുരുതുരെ നിറയൊഴിക്കുകയായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com