പത്തനംതിട്ടയില്‍ മത്സരിക്കുമെന്ന് ആന്റോ ആന്റണി, വടകരയില്‍ ടി സിദ്ധിഖ്? സ്ഥാനാര്‍ത്ഥി പട്ടിക അല്‍പ്പ സമയത്തിനകം

പട്ടിക പുറത്ത് വിടുന്നതിന് മുന്നോടിയായി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം സോണിയ ഗാന്ധിയുടെ വസതിയില്‍ പുരോഗമിക്കുകയാണ്. കേരളം,ഛത്തീസ്ഗഡ്, ഒഡിഷ
പത്തനംതിട്ടയില്‍ മത്സരിക്കുമെന്ന് ആന്റോ ആന്റണി, വടകരയില്‍ ടി സിദ്ധിഖ്? സ്ഥാനാര്‍ത്ഥി പട്ടിക അല്‍പ്പ സമയത്തിനകം

ന്യൂഡല്‍ഹി: പത്തനംതിട്ടയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ആന്റോ ആന്റണി. മികച്ച ഭൂരിപക്ഷത്തില്‍ വിജയം നേടാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷത്തെ തന്റെ പ്രവര്‍ത്തനം ജനങ്ങള്‍ വിലയിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിനിടെ വടകരയില്‍ പി ജയരാജനെതിരെ ടി സിദ്ധിഖിനെ മത്സരിപ്പിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. വയനാട് സീറ്റില്‍ സമവായം ഉണ്ടാക്കി ഒത്തുതീര്‍പ്പ്‌ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ കഴിഞ്ഞാല്‍ ഷാനിമോള്‍ ഉസ്മാനെ ആലപ്പുഴയിലും ടി സിദ്ധിഖിനെ വടകരയിലും സ്ഥാനാര്‍ത്ഥികളാക്കാനാണ് പാര്‍ട്ടി നീക്കം.

തൃശ്ശൂരില്‍ ടി എന്‍ പ്രതാപന്റേയും പാലക്കാട് ശ്രീകണ്ഠന്റേയും ആലത്തൂരില്‍ രമ്യാ ഹരിദാസിന്റെയും സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ഏകദേശ തീരുമാനം ആയിട്ടുണ്ട്. തിരുവനന്തപുരത്ത് ശശി തരൂരിന്റെയും ചാലക്കുടിയില്‍ ബെന്നി ബഹനാന്റെയും , ആറ്റിങ്ങലില്‍ അടൂര്‍പ്രകാശിന്റെയും പേരുകള്‍ എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെടും. 

പട്ടിക പുറത്ത് വിടുന്നതിന് മുന്നോടിയായി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം സോണിയ ഗാന്ധിയുടെ വസതിയില്‍ പുരോഗമിക്കുകയാണ്. കേരളം,ഛത്തീസ്ഗഡ്, ഒഡിഷ, യുപി എന്നിവിടങ്ങളിലെ സ്ഥാനാര്‍ത്ഥി പട്ടികയാണ് കമ്മിറ്റിക്ക് മുമ്പാകെയുള്ളത്. അല്‍പ്പ സമയത്തിനകം പ്രഖ്യാപനം ഉണ്ടായേക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com