17കാരനായ മകന്‍ വഴക്കിട്ട് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയി; മനോവിഷമത്തില്‍ അമ്മ വിഷഇല കഴിച്ച് ജീവനൊടുക്കി

വഴക്ക് മൂത്ത് 17 കാനായ മകന്‍ വീട്ടുസാധനങ്ങള്‍ തല്ലിപ്പൊളിച്ചതിന് ശേഷമാണ് വീടുവിട്ട് ഇറങ്ങിപ്പോയത്
17കാരനായ മകന്‍ വഴക്കിട്ട് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയി; മനോവിഷമത്തില്‍ അമ്മ വിഷഇല കഴിച്ച് ജീവനൊടുക്കി

വടക്കഞ്ചേരി; ഇളയമകന്‍ പറഞ്ഞത് അനുസരിക്കാത്തതില്‍ മനംനൊന്ത് വിഷയിസ കഴിച്ച് അമ്മ ആത്മഹത്യചെയ്തു. വള്ളിയോട് പൂക്കാട് ബാബുവിന്റെ ഭാര്യ സ്വപ്‌നയാണ് (37) ജീവനൊടുക്കിയത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം

പറഞ്ഞാല്‍ അനുസരിക്കാറില്ലെന്ന് പറഞ്ഞ് ഇളയമകനും അമ്മയും തമ്മില്‍ എപ്പോഴും വഴക്കിടാറുണ്ട്. തിങ്കളാഴ്ചയും ഇരുവരും തമ്മില്‍ പറശ്‌നങ്ങഴുണ്ടായി.വഴക്ക് മൂത്ത് 17 കാനായ മകന്‍ വീട്ടുസാധനങ്ങള്‍ തല്ലിപ്പൊളിച്ചതിന് ശേഷമാണ് വീടുവിട്ട് ഇറങ്ങിപ്പോയത്. ഇതിനെ തുടര്‍ന്നാണ് സ്വപ്‌ന രാത്രിയോടെ വിഷയില തിന്നത്. 

ഹോട്ടല്‍ ജീവനക്കാരനായ ഭര്‍ത്താവ് ബാബു വീട്ടിലുണ്ടായിരുന്നില്ല. ബാംഗ്ലൂരിലുള്ള മൂത്ത മകനോട് സ്വപ്‌ന തന്നെയാണ് വിഷ ഇല കഴിച്ചതിനെക്കുറിച്ച് വിളിച്ചു പറഞ്ഞത്. തുടര്‍ന്ന് ഉടന്‍തന്നെ മകന്‍ അയല്‍വാസികളെ വിവരം അറിയിക്കുകയായിരുന്നു, ഉടന്‍ പാലക്കാടുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com