വോട്ടു ചെയ്യാന്‍ വേണ്ടി സൗദിയില്‍ നിന്ന് നാട്ടിലെത്തി എട്ടംഗ കുടുംബം; കയ്യടിച്ച് കളക്ടര്‍

വോട്ടു ചെയ്യാന്‍ വേണ്ടി സൗദിയില്‍ നിന്ന് നാട്ടിലെത്തി എട്ടംഗ കുടുംബം; കയ്യടിച്ച് കളക്ടര്‍

പ്രവാസി കുടുംബത്തിന്റെ മാതൃകാപരമായ നേട്ടത്തിന് ജില്ലാ കളക്ടര്‍ എസ് സുഹാസ് അഭിനന്ദനം അറിയിച്ചു

ആലപ്പുഴ; ലോകസഭാ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനായി ഒരു കുടുംബം മുഴുവന്‍ സൗദി അറേബ്യയില്‍ നിന്ന് നാട്ടിലെത്തി. ആലപ്പുഴ ബീച്ച് റോഡില്‍ സുലാല്‍  മന്‍സിലില്‍ സലീമും കുടുംബവുമാണ് സമ്മതിദാന അവകാശം ഉപയോഗിക്കാനായി നാട്ടിലേക്ക് വന്നത്. അതിനിടെ പ്രവാസി കുടുംബത്തിന്റെ മാതൃകാപരമായ നേട്ടത്തിന് ജില്ലാ കളക്ടര്‍ എസ് സുഹാസ് അഭിനന്ദനം അറിയിച്ചു. 

സലീമിന്റെയും കുടുംബത്തിന്റെയും സമ്മതിദാനം നിവഹിക്കാനുള്ള മനസ് തികച്ചും മാതൃകാപരമാണെന്നും മറ്റുള്ള പ്രവാസികളും തെഞ്ഞെടുപ്പിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് ഇത്തരത്തില്‍ മുന്നോട്ട് വരണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. പ്രവാസി കുടുംബത്തെക്കുറിച്ച് ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യാനും സുഹാസ് മറന്നില്ല. 

കഴിഞ്ഞ 35 വര്‍ഷമായി സൗദി അറേബ്യയില്‍ റിയാദില്‍ സൂപ്പര്‍ മാര്‍ക്കറ്റ് നടത്തുകയാണ് സലിം.ഇതിന് മുന്‍പും തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനായി സലിം നാട്ടിലേക്ക് വന്നിട്ടുണ്ട്. ഇത്തവണ മക്കളും മരുമക്കളും അടക്കം എട്ടു പേരാണ് വോട്ട് ചെയ്യാനായി നാട്ടിലെത്തിയിരിക്കുന്നത്. കളക്ടറുടെ സന്ദര്‍ശനം ഇനിയും ഇത് ചെയ്യാനുള്ള പ്രചോദനമേകി എന്നാണ് കുടുംബം പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com