മൂന്നാം അങ്കത്തില്‍ 'കൊടി' പാറുമോ? മാവേലിക്കരയുടെ മനസ്സ് ആര്‍ക്കൊപ്പം? 

മൂന്നു ജില്ലകളിലായി പടര്‍ന്നുകിടക്കുന്ന വിശാലമായ മണ്ഡലം. ഏറെക്കാലം വലത്തേക്ക് ചാഞ്ഞുനിന്ന പാരമ്പര്യമാണ് രണ്ട് സംവരണ മണ്ഡലങ്ങളിലൊന്നായ മാവേലിക്കരക്കുള്ളത് 
മൂന്നാം അങ്കത്തില്‍ 'കൊടി' പാറുമോ? മാവേലിക്കരയുടെ മനസ്സ് ആര്‍ക്കൊപ്പം? 

മൂന്നു ജില്ലകളിലായി പടര്‍ന്നുകിടക്കുന്ന വിശാലമായ മണ്ഡലം. ഏറെക്കാലം വലത്തേക്ക് ചാഞ്ഞുനിന്ന പാരമ്പര്യമാണ് രണ്ട് സംവരണ മണ്ഡലങ്ങളിലൊന്നായ മാവേലിക്കരക്കുള്ളത്. കൊല്ലം, കോട്ടയം, ആലപ്പുഴ ജില്ലകളിലായാണ് മണ്ഡലത്തിന്റെ കിടപ്പ്. 

1962ല്‍ മണ്ഡലം രീപാകരിച്ച ആദ്യ തെരഞ്ഞെടുപ്പില്‍ ആര്‍ അച്യുതനിലൂടെ കോണ്‍ഗ്രസ് വിജയിച്ചു. പിന്നീട് സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി, 71ല്‍ ബാലകൃഷ്ണപിള്ളയിലൂടെ കേരള കോണ്‍ഗ്രസ്, 84ല്‍ തമ്പാന്‍ തോമസിലൂടെ ജനതാ പാര്‍ട്ടി. 89മുതല്‍ 1998വരെ പിജെ കുര്യനൊപ്പം കോണ്‍ഗ്രസിന്റെ ഉറച്ചകോട്ട. 1999ല്‍ രമേശ് ചെന്നിത്തല ജയിച്ചു പിന്നാലെ 2004ല്‍ സിഎസ് സുജാതലിയൂടെ സിപിഎം ആദ്യമായി ചെങ്കൊടി പാറിച്ചു. 2009ലും 2014ഉം കൊടിക്കുന്നില്‍ സുരേഷിനൊപ്പം കോണ്‍ഗ്രസ് പാളയത്തില്‍. 

കോണ്‍ഗ്രസിന് വേണ്ടി മൂന്നാം അങ്കത്തിന്‌ കൊടിക്കുന്നില്‍ സുരേഷ് വീണ്ടുമിറങ്ങുമ്പോള്‍ അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാറിനെയാണ് സിപിഐ രംഗത്തിറക്കുന്നത്. എന്‍ഡിഎയില്‍ ബിഡിജെഎസിന്റെ തഴവ സഹദേവനും പോരാട്ടത്തിനിറങ്ങുന്നു. 

2014 ലോക്‌സഭ തെരഞ്ഞെടുപ്പ്
 

2008ലെ മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷം ചങ്ങനാശ്ശേരി, കുട്ടനാട്, മാവേലിക്കര, ചെങ്ങന്നൂര്‍, കൊട്ടാരക്കര, പത്തനംതിട്ട എന്നീ നിയമസഭ മണ്ഡലങ്ങളാണ് മാവേലിക്കര ലോക്‌സഭ മണ്ഡലത്തിന് കീഴിലുള്ളത്. കഴിഞ്ഞ തവണ കൊടിക്കുന്നില്‍ സുരേഷ് ചെങ്ങറ സുരേന്ദ്രന്‍ ജയിച്ചത് 4,02,432വോട്ട് നേടി. സിപിഐ സ്ഥാനാര്‍ത്ഥി നേടിയത് 3,69.695വോട്ട്. മാവേലിക്കര മാത്രം ചെങ്ങറ സുരേന്ദ്രനൊപ്പം നിന്നപ്പോള്‍ ബാക്കി ആറ് മണ്ഡലങ്ങളും കൊടിക്കുന്നിലിനൊപ്പം നിന്നു. 

2016നിയമസഭ തെരഞ്ഞെടുപ്പ്

നിയമസഭ തെരഞ്ഞെടുപ്പില്‍ മണ്ഡലം ഇടതു മുന്നണിയോട് അടുത്തു. ചങ്ങനാശ്ശേരിയൊഴികെ മാവേലിക്കര പാര്‍ലമെന്റ് മണ്ഡലത്തിലെ  എല്ലാ നിയമസഭ മണ്ഡലത്തിലും വിജയിച്ചത് എല്‍ഡിഎഫാണ്. ചെങ്ങന്നൂരില്‍ 2016ലെ നിയമസഭ തെരഞ്ഞെടുപ്പിലേതിനെക്കാള്‍ മികച്ച പ്രകടനമാണ് പിന്നീടുനടന്ന ഉപതെരഞ്ഞെടുപ്പിലും എല്‍ഡിഎഫ് കാഴ്ചവെച്ചത്. ഇപ്പോള്‍ 1,43,263 വോട്ടിന്റെ മേല്‍ക്കൈയുണ്ട് ഇവിടെ എല്‍ഡിഎഫിന്. 2014ല്‍ 79,743 വോട്ടുനേടിയ എന്‍ഡിഎയും നിയമസഭ തെരഞ്ഞെടുപ്പില്‍ നില മെച്ചപ്പെടുത്തി.  ഇപ്പോള്‍ അവരുടെ കണക്കില്‍ 1,20,698 വോട്ടുണ്ട്. കുട്ടനാട് ഉള്‍പ്പെടെയുള്ള കാര്‍ഷിക മേഖലയുള്‍പ്പെട്ട മാവേലിക്കരയില്‍ പ്രളയം വലിയ ദുരിതംവിതച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, ശബരിമല എന്നിവയെല്ലാം തെരഞ്ഞെടുപ്പുവിഷയമാകും. രാഷ്ട്രീയത്തിനപ്പുറം സമുദായസംഘടനകളുടെ നിലപാടുകളും നിര്‍ണായകമാകും.

എന്‍എസ്എസിന് സ്വാധീനമുള്ള മണ്ഡലമാണ് മാവേലിക്കര. ശബരിമല വിഷയത്തില്‍ എല്‍ഡിഎഫിനോട് ഉടക്കിനില്‍ക്കുന്ന എന്‍എസ്എസിന്റെ വോട്ട് ബാങ്കിലാണ് യുഡിഎഫിന്റെയും എന്‍ഡിഎയുടെയും കണ്ണ്. എസ്എനന്‍ഡിപിക്കും കൃസ്ത്യന്‍ സഭകള്‍ക്കും മണ്ഡലത്തില്‍ ശക്തമായ വേരോട്ടമുണ്ട്. 

വോട്ടുനില 2014

കൊടിക്കുന്നില്‍ സുരേഷ് (യുഡിഎഫ്) 4,02,432
ചെങ്ങറ സുരേന്ദ്രന്‍ (എല്‍ഡിഎഫ്) 3,69,695
പി.സുധീര്‍ (എന്‍.ഡി.എ.) 79743

ആകെ വോട്ടര്‍മാര്‍ 12,72,751
പരുഷന്മാര്‍: 6,01,410
സ്ത്രീകള്‍: 6,71,339

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com