'ഇനിയും വിവാദ പരാമര്‍ശം തുടര്‍ന്നാല്‍ നോക്കിനില്‍ക്കില്ല'; പി.വി അന്‍വറിന് സിപിഎം താക്കീത്

വോട്ടെടുപ്പിന് പിന്നാലെ സിപിഐയും അന്‍വറും തമ്മിലുള്ള പോര് മുറുകിയ സാഹചര്യത്തിലാണ് എല്‍ഡിഎഫിന്റെ ഇടപെടല്‍
'ഇനിയും വിവാദ പരാമര്‍ശം തുടര്‍ന്നാല്‍ നോക്കിനില്‍ക്കില്ല'; പി.വി അന്‍വറിന് സിപിഎം താക്കീത്


മലപ്പുറം: സിപിഐക്കെതിരേ വിവാദ പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് പൊന്നാനി ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.വി അന്‍വറിന് താക്കീത് ചെയ്ത് സിപിഎം. വോട്ടെടുപ്പിന് പിന്നാലെ സിപിഐയും അന്‍വറും തമ്മിലുള്ള പോര് മുറുകിയ സാഹചര്യത്തിലാണ് എല്‍ഡിഎഫിന്റെ ഇടപെടല്‍. പാര്‍ട്ടി തീരുമാനം അംഗീകരിക്കുമെന്ന് അന്‍വര്‍ വ്യക്തമാക്കി. 

വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെയാണ് സിപിഐക്കെതിരേ ഗുരുതര ആരോപണങ്ങളാണ് അന്‍വര്‍ ഉന്നയിച്ചത്. ഇതോടെ സിപിഐ സ്ഥാനാര്‍ത്ഥിക്കെതിരേ രംഗത്തെത്തി. എഐവൈഎഫ് അന്‍വറിന്റെ കോലം കത്തിക്കുകയും ചെയ്തു. ഇതോടെയാണ് സിപിഎം അന്‍വറിന് താക്കീത് നല്‍കിയത്. വിവാദ പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചാല്‍ ഇനി നോക്കിയിരിക്കാനാവില്ലെന്ന് സിപിഎം മലപ്പുറം ജില്ലാ നേതൃത്വം അറിയിക്കുകയായിരുന്നു. 

സിപിഐ, മുസ്ലീം ലീഗിന് തുല്യമാണെന്നും തന്നെ ദ്രോഹിക്കാനാണ് എക്കാലവും ശ്രമിച്ചിട്ടുള്ളതെന്നുമായിരുന്നു പി വി അന്‍വര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. വയനാട്ടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും സിപിഐ നേതാവുമായ പി പി സുനീര്‍ ലീഗിലേക്ക് ചേക്കേറാനുള്ള ശ്രമത്തിലാണെന്നും അന്‍വര്‍ ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com