തെരഞ്ഞെടുപ്പിനിടെ തിരുവനന്തപുരത്ത് തെലങ്കാന മുഖ്യമന്ത്രി - പിണറായി വിജയന്‍ കൂടിക്കാഴ്ച

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി
തെരഞ്ഞെടുപ്പിനിടെ തിരുവനന്തപുരത്ത് തെലങ്കാന മുഖ്യമന്ത്രി - പിണറായി വിജയന്‍ കൂടിക്കാഴ്ച

തിരുവനന്തപുരം: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരത്ത് വച്ചായിരുന്നു കൂടിക്കാഴ്ച. 

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യം രൂപീകരിക്കാന്‍ നേതൃപരമായ പങ്കുവഹിക്കുന്ന ചന്ദ്രശേഖര്‍ റാവുവും പിണറായി വിജയനുമായുളള കൂടിക്കാഴ്ചയെ ഏറെ പ്രാധാന്യത്തോടെയാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്. തെരഞ്ഞെടുപ്പും തെരഞ്ഞെടുപ്പിന് ശേഷമുളള സാധ്യതകളും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നുവെന്നാണ് സൂചന. 

ഇതിന് പുറമേ, ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചന്ദ്രശേഖര്‍റാവു ദര്‍ശനം നടത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com